Tom Vadakkan On Pinarayi Vijayan പിണറായി സംസ്ഥാനം ഭരിക്കുന്നത് ശാപം, ജനങ്ങള്‍ തീരുമാനിച്ചാല്‍ കേരളത്തെ ബിജെപി രക്ഷിക്കും; ടോം വടക്കന്‍ - bjp
Published : Aug 31, 2023, 9:00 AM IST
|Updated : Aug 31, 2023, 9:56 AM IST
കോട്ടയം :പിണറായി കേരളം ഭരിക്കുന്നത് ശാപമാണെന്നും ജനങ്ങൾ അത് മനസിലാക്കണമെന്നും ബിജെപി ദേശീയ വക്താവ് ടോം വടക്കൻ (BJP National Spokesperson Tom Vadkan). മുഖ്യമന്ത്രിക്ക് അദ്ദേഹത്തിനെതിരെയുള്ള ആരോപണങ്ങളിൽ മറുപടിയില്ലെന്നും ഗണപതി പരാമർശം പോലുള്ള വിഷയങ്ങൾ കൊണ്ടുവന്ന് ആരോപണങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു (Tom Vadakkan On Pinarayi Vijayan). കേരളത്തിലെ ജനങ്ങൾ കണ്ണ് തുറക്കണമെന്നും പിണറായി വേണമോ എന്ന് തീരുമാനിക്കണമെന്നും വേണ്ടെന്നു തീരുമാനിച്ചാൽ ബിജെപി കേരളത്തെ രക്ഷപ്പെടുത്തുമെന്നും ടോം വടക്കൻ പ്രതികരിച്ചു. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്‍റെ ഭാഗമയി മണർകാട് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസിൽ മാധ്യമങ്ങളെ കാണുകയായിരുന്നു ടോം വടക്കനും സംസ്ഥാന സെക്രട്ടറി ജോർജ് കുര്യനും. എൻഡിഎ സ്ഥാനാർഥി ലിജിൻ ലാലിന്‍റെ പുതുപ്പള്ളി വികസനരേഖയും അദ്ദേഹം പ്രകാശനം ചെയ്‌തു. സ്‌കൂട്ടർ അപകടത്തിൽ കാലിന് പരിക്കേറ്റ പുതുപ്പള്ളി സ്വദേശി വിജയന് കൈമാറി കൊണ്ടാണ് വികസനരേഖ പ്രകാശനം ചെയ്‌തത്. അതേസമയം പുതുപ്പള്ളിയില്‍ ഉപതെരഞ്ഞെടുപ്പ് പ്രചരണം (Puthuppally Byelection Convention) കൊഴുപ്പിക്കാനാെരുങ്ങിയിരിക്കുകയാണ് ബിജെപി. ലിജിന്‍ ലാലിന്‍റെ (NDA Candidate Ligin Lal in Puthuppally) പ്രചരണത്തിനായി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ പുതുപ്പള്ളിയിലെത്തി (Rajeev Chandrasekhar in Puthppally).