കേരളം

kerala

Tiger Trapped In Cage

ETV Bharat / videos

Tiger Trapped In Cage | കൂടലിൽ ജനത്തെ ഭീതിയിലാഴ്ത്തിയ പുലി കുടുങ്ങി, കാട്ടില്‍ തുറന്നുവിട്ട് വനംവകുപ്പ് - പത്തനംതിട്ട വനംവകുപ്പ്‌

By ETV Bharat Kerala Team

Published : Sep 21, 2023, 12:49 PM IST

പത്തനംതിട്ട : കലഞ്ഞൂര്‍ കൂടൽ പാക്കണ്ടത്ത് പുലി കെണിയിലായി (Tiger Trapped In Cage). വനംവകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് മൂന്ന് വയസുള്ള പെൺ പുലി കുടുങ്ങിയത്. പ്രദേശത്ത് പുലിയുടെ സാന്നിധ്യം ഉണ്ടെന്ന് നാട്ടുകാര്‍ പരാതിപ്പെട്ടതിനെ തുടര്‍ന്നാണ് വനംവകുപ്പ് കൂട് സ്ഥാപിച്ചത്. പാക്കണ്ടം വള്ളിവിളയിൽ രാണേന്ദ്രൻ എന്ന ആളുടെ വീടിനോട് ചേർന്നുള്ള റബ്ബർ തോട്ടത്തിൽ സ്ഥാപിച്ചിരുന്ന കൂട്ടിൽ ഇന്നലെ രാത്രി 11 മണിയോടെയാണ് പുലി വീണത്. രാത്രി ശബ്‌ദം കേട്ട രണേന്ദ്രൻ ആണ് പുലി കൂട്ടിൽ വീണ വിവരം അറിയുന്നത്. തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയായിരുന്നു. വിവരം അറിഞ്ഞ് കോന്നി സ്ട്രൈക്കിങ് ഫോഴ്‌സ്‌ സ്ഥലത്തെതി. കഴിഞ്ഞ മാസം അവസാനം രണേന്ദ്രന്‍റെ ആടുകളെ പുലി പിടിച്ചിരുന്നു. ഇതിനെ തുടർന്നാണ് വനം വകുപ്പ് ഈ പ്രദേശത്തു കൂട് സ്ഥാപിച്ചത്. വളർത്തു മൃഗങ്ങൾ പുലിയുടെ ആക്രമണത്തിൽ കൊല്ലപ്പെടുന്നത് പതിവായതോടെ പ്രദേശത്തെ ജനങ്ങളും ഭീതിയിൽ ആയിരുന്നു. പുലിയെ ഇന്ന് പുലർച്ചയോടെ കോന്നി ആനത്താവളത്തിൽ എത്തിച്ചു വൈദ്യപരിശോധന നടത്തി. തുടർന്ന് പെരിയാർ ടൈഗർ റിസർവിന്‍റെ ഭാഗമായ ഗുഡ്രിക്കൽ വന മേഖലയിൽ തുറന്ന് വിട്ടതായി വനം വകുപ്പ് അധികൃതർ അറിയിച്ചു.

ABOUT THE AUTHOR

...view details