വയനാട്ടില്‍ വീണ്ടും കടുവ സാന്നിധ്യം; ജാഗ്രത നിര്‍ദേശം നൽകി വനംവകുപ്പ് - വയനാട് പനവല്ലി
വയനാട് : പനവല്ലിയില്‍ വീണ്ടും കടുവയുടെ സാന്നിധ്യം. പനവല്ലി പുളിക്കല്‍ മാത്യുവിന്‍റെ വീട്ടിലാണ് വീണ്ടും കടുവ എത്തിയത്. ഇന്നലെ കടുവ പിടികൂടി കൊന്ന പശുക്കിടാവിനെ കര്‍ഷകന്‍ മറവ് ചെയ്‌തിരുന്നില്ല. പശുക്കിടാവിനെ കൊന്നിട്ട അതേ സ്ഥലത്താണ് വീണ്ടും കടുവ എത്തിയത്.
പശുക്കിടാവിനെ പിടിച്ച് കൊണ്ടുപോകുന്നതിനിടെ ശബ്‌ദം കേട്ട് വീട്ടുകാര്‍ ലൈറ്റടിച്ച് നോക്കിയപ്പോഴാണ് കടുവയെ കണ്ടത്. പ്രദേശത്ത് വനംവകുപ്പ് ജാഗ്രത നിര്‍ദേശം നല്‍കി. പൊലീസും വനപാലകരും സ്ഥലത്ത് പട്രോളിങ് ശക്തമാക്കിയിട്ടുണ്ട്.
റാന്നിയിലെ കടുവ ഭീഷണി : കടുവ ആക്രമണം ഉണ്ടായ റാന്നി ചെമ്പരത്തിൽമൂട് ഭാഗത്ത് വനംവകുപ്പിൻ്റെ നേതൃത്വത്തിൽ പട്രോളിങ് ശക്തമാക്കിയിരുന്നു. പ്രദേശത്ത് സോളാർ വേലി അടിയന്തരമായി നിർമിക്കുമെന്ന് അഡ്വ. പ്രമോദ് നാരായൺ എംഎൽഎ അറിയിച്ചു. കടുവയ്ക്ക് സ്വൈര്യവിഹാരം നടത്താനുള്ള ഇടം കാട് വളര്‍ന്ന് ഉണ്ടായിട്ടുണ്ടെന്നും അത് നീക്കം ചെയ്യുന്ന പ്രവര്‍ത്തികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി പ്രദേശവാസികളുടെ ആശങ്കയ്ക്ക് പരിഹാരം കാണുമെന്നും അദ്ദേഹം പറഞ്ഞു. പ്രദേശത്തെ ആശ പ്രവർത്തക വലിയമണ്ണിൽ അമ്പിളി സദാനന്ദന്‍റെ ആട്ടിൻ കുട്ടികളെയാണ് കടുവ പിടിച്ചത്.
ആട്ടിൻകുട്ടികളുടെ കരച്ചിൽ കേട്ട് വീടിനു പുറത്തിറങ്ങിയപ്പോൾ ആട്ടിൻകുട്ടികൾ ഭയന്നോടുന്നതും ഒരു ആട്ടിൻകുട്ടിയെ കടിച്ചുതൂക്കി കടുവ പോകുന്നതും നേരിട്ടുകണ്ടെന്നാണ് അമ്പിളിയും ഭർത്താവ് സദാനന്ദനും പറയുന്നത്.
Also read :റാന്നിയിലെ കടുവ ഭീഷണി: വനം വകുപ്പിന്‍റെ പട്രോളിങ് ശക്തമാക്കുമെന്ന് അഡ്വ. പ്രമോദ് നാരായൺ എംഎൽഎ