കേരളം

kerala

അഡ്വ. പ്രമോദ് നാരായൺ എംഎൽഎ

ETV Bharat / videos

റാന്നിയിലെ കടുവ ഭീഷണി: വനം വകുപ്പിന്‍റെ പട്രോളിങ് ശക്തമാക്കുമെന്ന് അഡ്വ. പ്രമോദ് നാരായൺ എംഎൽഎ - കടുവ ആക്രമണമുണ്ടായ സദാനന്ദൻ്റെ വീട് സന്ദർശിച്ചു

By

Published : May 24, 2023, 9:10 AM IST

Updated : May 24, 2023, 12:13 PM IST

പത്തനംതിട്ട:റാന്നി ചെമ്പരത്തിൽമൂട് ഭാഗത്ത് വനം വകുപ്പിൻ്റെ നേതൃത്വത്തിൽ പട്രോളിങ് ശക്തമാക്കുമെന്ന് അഡ്വ. പ്രമോദ് നാരായൺ എംഎൽഎ. കടുവ ആക്രമണമുണ്ടായ ചെമ്പരത്തിൽമൂട്ടിൽ സദാനന്ദൻ്റെ വീട് സന്ദർശിച്ച ശേഷം ഇടിവി ഭാരതിനോട് സംസാരിക്കുകയായിരുന്നു എംഎൽഎ. പ്രദേശത്ത് സോളാർ വേലി അടിയന്തരമായി നിർമിക്കും. കടുവയ്ക്ക് സ്വൈവര്യവിഹാരം നടത്താനുള്ള ഇടം കാട് വളര്‍ന്ന് ഉണ്ടായിട്ടുണ്ടെന്നും അത് നീക്കം ചെയ്യുന്ന പ്രവര്‍ത്തികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി പ്രദേശവാസികളുടെ ആശങ്കയ്ക്ക് പരിഹാരം കാണുമെന്നും അദ്ദേഹം പറഞ്ഞു.

കടുവയെ പിടിക്കാൻ കൂട് സ്ഥാപിക്കുമെന്ന് പറഞ്ഞ എംഎൽഎ വന്യമൃഗങ്ങൾ കഴിയാൻ സാധ്യതയുള്ള സ്വകാര്യ വ്യക്തികളുടെ സ്ഥലങ്ങൾ ശുചിയാക്കാൻ പഞ്ചായത്തിന് നിർദേശം നൽകിയാണ് മടങ്ങിയത്. പ്രസ്‌തുത വിഷയം ഉന്നയിച്ച് പഞ്ചായത്ത് സ്വകാര്യ വ്യക്തികൾക്ക് കത്ത് നൽകുമെന്നും എംഎൽഎ ഉറപ്പ് നൽകിയിട്ടുണ്ട്. ചെമ്പരത്തിൽമൂട് ഭാഗത്തെത്തിയ കടുവ കഴിഞ്ഞ ദിവസം രാത്രി എട്ടു മണിയോടെയാണ് ആട്ടിൻകുട്ടികളെ പിടിച്ചത്. ആശ പ്രവർത്തക വലിയമണ്ണിൽ അമ്പിളി സദാനന്ദന്‍റെ ആട്ടിൻ കുട്ടികളെയാണ് കടുവ പിടിച്ചത്. ആട്ടിൻകുട്ടികളുടെ കരച്ചിൽ കേട്ട് വീടിനു പുറത്തിറങ്ങിയപ്പോൾ ആട്ടിൻകുട്ടികൾ ഭയന്നോടുന്നതും ഒരു ആട്ടിൻകുട്ടിയെ കടിച്ചുതൂക്കി കടുവ പോകുന്നതും നേരിട്ടുകണ്ടെന്ന് അമ്പിളിയും ഭർത്താവ് സദാനന്ദനും പറഞ്ഞു.  

വടശേരിക്കര മോഡൽ റസിഡൻഷ്യൽ സ്‌കൂളിന് സമീപം പ്രായമായ അമ്മയോടൊപ്പമാണ് ഇവരുടെ താമസം. തിരുവല്ല സബ് കലക്‌ടർ സഫ്‌ന നസറുദ്ദീൻ, വടശേരിക്കര പഞ്ചായത്ത് പ്രസിഡൻ്റ് ലത സുരേഷ്, റെയ്ഞ്ച് ഫോറസ്റ്റ് ഓഫിസർ കെവി രതീഷ് എന്നിവരും എംഎൽഎയ്ക്ക് ഒപ്പം സ്ഥലം സന്ദർശിച്ചു.

Last Updated : May 24, 2023, 12:13 PM IST

ABOUT THE AUTHOR

...view details