കേരളം

kerala

Tiger Presence In Vandiperiyar Idukki

ETV Bharat / videos

Tiger Presence In Vandiperiyar Idukki 'വണ്ടിപ്പെരിയാറില്‍ വീണ്ടും കടുവ', നടപടി ആവശ്യപ്പെട്ട് നാട്ടുകാർ - വനം വകുപ്പ്

By ETV Bharat Kerala Team

Published : Oct 24, 2023, 3:06 PM IST

ഇടുക്കി :വണ്ടിപ്പെരിയാർ ഗ്രാമ്പി ജനവാസമേഖലയിൽ വീണ്ടും കടുവയെ കണ്ടതായി നാട്ടുകാർ (Tiger Presence In Vandiperiyar Idukki). ഇന്നലെ (23.10.2023) രാത്രിയിൽ ഗ്രാമ്പി പ്രിയദർശനി കോളനിയിലാണ് കടുവയെ കണ്ടതായി നാട്ടുകാർ അറിയിച്ചത്. ഇതോടെ കടുവയെ കൂട് സ്ഥാപിച്ച് പിടികൂടുന്നതിന് വനം വകുപ്പിന്‍റെ ഭാഗത്ത് നിന്നും നടപടിയുണ്ടാവണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. കഴിഞ്ഞ ഒരു മാസക്കാലമായി വണ്ടിപ്പെരിയാർ ഗ്രാമ്പി ജനവാസ മേഖലയിൽ വന്യമൃഗങ്ങളുടെ ആക്രമണത്തിൽ വളർത്തുമൃഗങ്ങൾ ചത്തൊടുങ്ങുകയാണ്. പ്രദേശത്തെ വന്യമൃഗ സാന്നിധ്യം കടുവയുടേതാണെന്ന് ഇതിനോടകം തന്നെ നാട്ടുകാരിൽ പലരും നേരിട്ട് കണ്ടതും വനംവകുപ്പിനെ വിവരം അറിയിച്ചതുമാണ്. ഇതിനിടയിലാണ് പ്രിയദർശനി കോളനിയിൽ 100 ഓളം കുടുംബങ്ങൾ അധിവസിക്കുന്ന ജനവാസ മേഖലയിൽ കടുവയെ കണ്ടതായി നാട്ടുകാർ പറയുന്നത്. രാത്രിയിൽ ഒരു പെട്ടിക്കടയ്‌ക്ക് സമീപം കടുവ വളർത്തു നായയെ പിടികൂടുന്നതിനായി എത്തുകയും പെട്ടിക്കട ഉടമയായ ഗ്ലോറി എന്ന യുവതി നായയുടെ കരച്ചിൽ കേട്ട് വെളിയിൽ ഇറങ്ങിയപ്പോൾ കടുവയെ കണ്ടതായും പറയുന്നു. ഇവർ ബഹളം വെച്ചതിനെ തുടർന്ന് പ്രദേശവാസികൾ ഓടി കൂടുകയും കടുവ കാട്ടിലേക്ക് കയറിപ്പോയതായുമാണ് പ്രദേശവാസികൾ പറയുന്നത്. കഴിഞ്ഞ ദിവസം ഗ്രാമ്പിയിൽ രണ്ട് ഇടങ്ങളിലായി കടുവയുടെ ആക്രമണത്തിൽ വളർത്തു പശുക്കളെ ചത്ത നിലയിൽ കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിൽ ജോലിക്ക് പോകുവാനും സന്ധ്യ മയങ്ങുന്നതോടെ വെളിയിൽ ഇറങ്ങുവാനും ഭയമാണ്. ജനവാസ മേഖലയിൽ ഇറങ്ങിയ കടുവയെ പിടികൂടുന്നത് വകുപ്പിനെ ധരിപ്പിക്കുവാൻ വേണ്ട ഇടപെടൽ പീരുമേട് എംഎൽഎയുടെ ഭാഗത്തു നിന്നും ഉണ്ടാവണമെന്നും നാട്ടുകാർ പറഞ്ഞു. ഇതുവരെയും വിളിച്ചറിയിക്കുന്ന സമയം സ്ഥലത്തെത്തി പരിശോധനകൾ നടത്തി പോകുന്നതല്ലാതെ വന്യമൃഗ സാന്നിധ്യം ഏതാണെന്ന് തിരിച്ചറിയുവാൻ വേണ്ട നടപടികളോ വന്യമൃഗത്തെ കൂട് സ്ഥാപിച്ച് പിടികൂടുന്നതിന് വേണ്ട നടപടികളോ വനംവകുപ്പ് സ്വീകരിച്ചിട്ടില്ലെന്ന് നാട്ടുകാർ പരാതി അറിയിച്ചു.

ABOUT THE AUTHOR

...view details