ബത്തേരി ദൊട്ടപ്പൻകുളത്ത് കടുവയിറങ്ങി, വീടിന്‍റെ മതിൽ ചാടിക്കടക്കുന്ന ദൃശ്യം പുറത്ത് - Tiger in wayanad
വയനാട്: സുൽത്താൻ ബത്തേരി ദൊട്ടപ്പൻകുളത്ത് കടുവയിറങ്ങി. ഇന്ന് (ഒക്‌ടോബർ 12) ന് വൈകുന്നേരം ഏഴ് മണിയോടെയാണ് നഗരത്തിന് സമീപം കടുവയിറങ്ങിയത്. പ്രദേശത്തെ ഒരു വീടിൻ്റെ മതിൽ കടുവ ചാടി കടക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. വനപാലകർ മേഖലയിൽ തെരച്ചിൽ നടത്തിയെങ്കിലും കടുവയെ കണ്ടെത്താനായില്ല. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് വനം വകുപ്പ് മുന്നറിയിപ്പ് നൽകി.
Last Updated : Feb 3, 2023, 8:29 PM IST