Tiger Dance In Mangaluru : നവരാത്രിയിലെ 'കടുവ നൃത്തം' കാണാന്‍ ഹര്‍ഭജന്‍ സിങും സുനില്‍ ഷെട്ടിയും - മംഗളൂരു നവരാത്രി ആഘോഷം
Published : Oct 24, 2023, 12:34 PM IST
മംഗളൂരു:നവരാത്രി ആഘോഷങ്ങളിലാണ് (Navaratri Celebrations) നിലവില്‍ ഇന്ത്യ. രാജ്യത്തിന്‍റെ ഓരോ ഭാഗങ്ങളിലേക്ക് എത്തുമ്പോഴും അവിടുള്ള ആഘോഷങ്ങളും ഏറെ വ്യത്യസ്‌തമാണ്. കേരളവുമായി ഏറെ അടുത്തുകിടക്കുന്ന മംഗളൂരുവിലും നവരാത്രി ആഘോഷങ്ങള്‍ തകൃതിയായി തന്നെ നടക്കുന്നുണ്ട് (Mangaluru Navaratri Celebration). മംഗളൂരുവിലെ നവരാത്രി ആഘോഷങ്ങളിലെ പ്രധാന ആകര്‍ഷണം പാരമ്പര്യ കലാരൂപമായ പിലി നളികെ (Pili Nalike) എന്നറിയപ്പെടുന്ന കടുവ നൃത്തമാണ് (Tiger Dance). കലാകാരന്‍മാര്‍ കടുവ വേഷമണിഞ്ഞാണ് നൃത്തത്തിനായി വേദിയിലേക്ക് എത്താറുള്ളത്. നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ദക്ഷിണ കന്നഡ ജില്ലയില്‍ ഒരു മത്സരം എന്ന നിലയിലും കടുവ നൃത്തം സംഘടിപ്പിക്കാറുണ്ട്. കഴിഞ്ഞ ദിവസം മംഗളൂരുവിലെ ഉര്‍വ ഗ്രൗണ്ടില്‍ പിലി നളികെ മത്സരം സംഘടിപ്പിച്ചിരുന്നു. സിനിമ കായിക രംഗത്തെ പ്രമുഖരായ നിരവധി പേരാണ് ഈ പരിപാടി കാണാന്‍ മംഗളൂരുവിലേക്ക് എത്തിയത്. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിങും ബോളിവുഡ് താരം സുനില്‍ ഷെട്ടിയും കടുവ നൃത്തം കണ്ട് ആസ്വദിക്കുന്നതിന് മംഗളൂരുവില്‍ എത്തി. കടുവ നൃത്തത്തില്‍ പങ്കെടുത്ത കലാകാരന്മാരുടെ ഊര്‍ജം തന്നെ ഞെട്ടിച്ചുവെന്നും ഇത്രയും ഊര്‍ജമുണ്ടെങ്കില്‍ ഇന്ത്യയ്‌ക്ക് ഇപ്രാവശ്യം ക്രിക്കറ്റ് ലോകകപ്പ് നേടാന്‍ സാധിക്കുമെന്നും ഹര്‍ഭജന്‍ സിങ് അഭിപ്രായപ്പെട്ടു.