കേരളം

kerala

man-eating tiger captured from Wayanad was brought to Thrissur Zoological Park

ETV Bharat / videos

വയനാട്ടിൽ നിന്നും പിടികൂടിയ നരഭോജി കടുവയെ തൃശൂർ സുവോളജിക്കൽ പാർക്കിൽ എത്തിച്ചു - man death by tiger attack in wayanad

By ETV Bharat Kerala Team

Published : Dec 19, 2023, 2:56 PM IST

Updated : Dec 19, 2023, 7:34 PM IST

തൃശൂർ :വയനാട്ടിൽ നിന്നും പിടികൂടിയ നരഭോജി കടുവയെ തൃശൂർ സുവോളജിക്കൽ പാർക്കിൽ എത്തിച്ചു (man-eating tiger captured from Wayanad was brought to Thrissur Zoological Park) കടുവയ്ക്ക് പ്രത്യേക ഐസൊലേഷൻ സൗകര്യം ഉൾപ്പെടെ സുവോളജിക്കൽ പാർക്കിൽ ഒരുക്കിയിട്ടുണ്ട്. വനംവകുപ്പിന്‍റെ  പ്രത്യേകം സജ്ജീകരിച്ച വാഹനത്തിലാണ് കടുവയെ പുത്തൂരിലെ സുവോളജിക്കൽ പാർക്കിൽ  എത്തിച്ചത്. കഴിഞ്ഞ ദിവസം പ്രജീഷ് എന്ന കർഷകനെ ആക്രമിച്ച് കൊലപ്പെടുത്തിയതിനാൽ ഈ കടുവയെ വെടിവെച്ച് കൊല്ലണമെന്നായിരുന്നു നാട്ടുകാരുടെ ആവശ്യം എന്നാൽ കടുവയെ കൊല്ലണമെന്ന പ്രദേശവാസികളുടെ ആവശ്യം വനംവകുപ്പ് തള്ളുകയായിരുന്നു. മുഖത്ത് പരുക്കുള്ളതിനാൽ കടുവയ്‌ക്ക് ആദ്യം വേണ്ട ചികിത്സ നൽകിയതിനു ശേഷം  8.20 ഓടെ ഐസൊലേഷൻ  കൂട്ടിലേക്ക് മാറ്റി. ഡി എഫ് ഒയും ( divisional forest officer ) ആർ ആർ ടി ( rapid response team) അംഗങ്ങളും സംഘത്തിലുണ്ട്. കടുവയ്ക്ക് വിദഗ്‌ധ ചികിത്സയും പരിചരണവും ഉറപ്പാക്കുമെന്ന് സുവോളജിക്കൽ പാർക്ക് ഡയറക്‌ടർ ആർ. കീർത്തി അറിയിച്ചു. ഇന്നലെ ഏറെ വൈകിയാണ് കടുവയെ ജീവനോട് കൊണ്ട് പോകാന്‍ പ്രദേശ വാസികള്‍ അനുവാദം നല്‍കിയത്. കൊല്ലപ്പെട്ട യുവാവിന്‍റെ ഒരു ബന്ധുവിന് വനം വകുപ്പില്‍ ജോലി നല്‍കുമെന്നും കുടുംബത്തിന് അരക്കോടി രൂപ സഹായധനമായി നല്‍കുമെന്നും അധികൃതര്‍ ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് കടുവയെ ജീവനോടെ നാട്ടുകാര്‍  വനപാലകര്‍ക്ക് വിട്ടുകൊടുത്തത്. 

Last Updated : Dec 19, 2023, 7:34 PM IST

ABOUT THE AUTHOR

...view details