കേരളം

kerala

ജനവാസ കേന്ദ്രത്തിലിറങ്ങി കടുവക്കൂട്ടം

ETV Bharat / videos

VIDEO| രാജസ്ഥാനിൽ ജനവാസ കേന്ദ്രത്തിലിറങ്ങി കടുവയും കുഞ്ഞുങ്ങളും - TIGER SPOTTED IN ALWAR

By

Published : Jun 9, 2023, 10:37 PM IST

അൽവാർ (രാജസ്ഥാൻ) : രാജസ്ഥാനിലെ അൽവാറിലെ ഭുരസിദ്ധ വനത്തിനടുത്തുള്ള ചേതൻ എൻക്ലേവ് കോളനിയിൽ ജനങ്ങളിൽ പരിഭ്രാന്തി പരത്തി കടുവക്കൂട്ടം. കഴിഞ്ഞ ദിവസമാണ് രണ്ട് കടുവകളും അതിന്‍റെ കുഞ്ഞുങ്ങളുമടങ്ങുന്ന സംഘം ജനവാസ മേഖലയിലേക്ക് എത്തിയത്. പ്രദേശത്തെ ഒരു വീട്ടിലെ സിസിടിവി കാമറയിലാണ് കടുവയുടെ ദൃശ്യങ്ങൾ പതിഞ്ഞത്.

വീടിന് മുന്നിലെ മതിലിന് മുകളിലൂടെ നടക്കുന്ന കടുവയുടെ ദൃശ്യമാണ് സിസിടിവിയിൽ പതിഞ്ഞത്. ഉടൻ തന്നെ ഇവർ വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയായിരുന്നു. വിവരത്തിന്‍റെ അടിസ്ഥാനത്തിൽ പ്രദേശത്തെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥർ സിസിടിവി പരിശോധിക്കുകയും സ്ഥലത്ത് തെരച്ചിൽ നടത്തുകയും ചെയ്‌തു.

കടുവകൾ ഭുരസിദ്ധ വനത്തിൽ നിന്നാണ് ജനവാസ കേന്ദ്രത്തിലേക്ക് എത്തിയതെന്നും വനം വകുപ്പ് അറിയിച്ചു. അതേസമയം കടുവയുടെ വീഡിയോ വൈറലായതോടെ പ്രദേശത്തെ ജനങ്ങൾ ഭയത്തിലാണ് കഴിയുന്നത്. കടുവകൾ വീണ്ടും എത്തുമെന്ന ഭയത്താൽ ഇവർ വീടിന് പുറത്തിറങ്ങാൻ കൂട്ടാക്കുന്നില്ല എന്നാണ് വിവരം. 

എന്നാൽ മുൻപും ജനസാന്ദ്രതയുള്ള പ്രദേശങ്ങളിൽ കടുവയും പുലിയും ഉൾപ്പെടെയുള്ള മൃഗങ്ങൾ എത്തിയിട്ടുണ്ടെന്നും ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും വനം വകുപ്പ് അറിയിച്ചു.

ALSO READ :ഹരിയാനയില്‍ ബംഗാള്‍ കടുവയുടെ സാന്നിധ്യം; കണ്ടെത്തിയത് 110 വര്‍ഷത്തിന് ശേഷം

ABOUT THE AUTHOR

...view details