കേരളം

kerala

ETV Bharat / videos

മൂന്നുവയസുകാരനെ തെരുവുനായകൾ കൂട്ടത്തോടെ ആക്രമിച്ചു; ജീവന്‍ രക്ഷിക്കാനായത് അമ്മ ഓടി അടുത്തതോടെ, സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് - കുട്ടിയെ ആക്രമിച്ച സംഭവം

🎬 Watch Now: Feature Video

മൂന്നുവയസുകാരനെ തെരുവുനായകൾ കൂട്ടത്തോടെ ആക്രമിച്ചു; ജീവന്‍ രക്ഷിക്കാനായത് അമ്മ ഓടി അടുത്തതോടെ

By

Published : Apr 13, 2023, 5:24 PM IST

നാഗ്‌പൂര്‍ (മഹാരാഷ്‌ട്ര): മൂന്നുവയസുകാരനെ തെരുവുനായകൾ ആക്രമിച്ച് പരിക്കേല്‍പ്പിച്ചു. നാഗ്‌പൂരിലെ വത്തോഡ ഏരിയയിലെ അൻമോൽ നഗറിലെ ശിവാജി പാർക്കിലാണ് മൂന്നുവയസുകാരനായ ജിതു ദുബെയെ തെരുവുനായകള്‍ കൂട്ടത്തോടെ ആക്രമിച്ചത്. കുഞ്ഞിന്‍റെ കരച്ചിൽകേട്ട് അമ്മ പുറത്തേക്ക് വന്നതിനാൽ വൻദുരന്തം ഒഴിവായി. തുടര്‍ന്ന് ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ച കുട്ടി ചികിത്സയിലാണ്. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.  

അതേസമയം നാഗ്‌പൂരിലെ ഈ പ്രദേശത്ത് തെരുവുനായകളുടെ എണ്ണം വർധിച്ചതോടെ ആക്രമണങ്ങളും പെരുകുകയാണ്. കുട്ടിയെ ആക്രമിച്ച സംഭവം നടന്നതോടെ പ്രദേശത്തെ നിവാസികളും പ്രതിഷേധവുമായി രംഗത്തെത്തി. തെരുവുനായകളെ ഉടനടി നീക്കം ചെയ്യണമെന്നാണ് മുനിസിപ്പൽ ഭരണകൂടത്തോടുള്ള ഇവരുടെ ആവശ്യം. മാത്രമല്ല തെരുവുനായകളെ പിടികൂടുന്ന നാഗ്‌പൂർ മുനിസിപ്പൽ കോർപ്പറേഷന്‍റെ സംഘത്തെ തടയുന്നവർക്കെതിരെ കേസെടുക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.  

നിലവിൽ നാഗ്‌പൂർ നഗരത്തിൽ ഒരു ലക്ഷത്തോളം തെരുവുനായകളുണ്ട്. 2018ൽ ഇത് 81,000 ആയിരുന്നു. തെരുവുനായകളെ നേരിടാൻ നാഗ്‌പൂർ മുനിസിപ്പൽ കോർപ്പറേഷൻ കൃത്യമായ നടപടികൾ സ്വീകരിക്കാത്തതിനാൽ ഇവയുടെ എണ്ണം അതിവേഗം വർധിച്ചുകൊണ്ടിരിക്കുന്നതെന്നാണ് വിമര്‍ശനം കനക്കുന്നത്. 

Also Read: തെരുവുനായ്‌ക്കള്‍ പിന്നാലെ ഓടി, നിയന്ത്രണം വിട്ട സ്‌കൂട്ടർ കാറിലിടിച്ച് മറിഞ്ഞു, മൂന്ന് പേർക്ക് പരിക്ക് ; നടുക്കുന്ന ദൃശ്യം

ABOUT THE AUTHOR

...view details