കേരളം

kerala

Sisters drowned in Mannarkkad

ETV Bharat / videos

Three Sisters Drowned In Mannarkkad : മണ്ണാർക്കാട് സഹോദരിമാരായ മൂന്ന് യുവതികൾ മുങ്ങി മരിച്ചു - മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രി

By ETV Bharat Kerala Team

Published : Aug 30, 2023, 4:48 PM IST

പാലക്കാട്: മണ്ണാർക്കാട് സഹോദരിമാരായ മൂന്ന് യുവതികൾ മുങ്ങി മരിച്ചു (Sisters drowned in Mannarkkad). ഭീമനാട് പെരുങ്കുളത്തില്‍ കുളിക്കാനിറങ്ങിയ നാഷിദ (26), റംഷീന (23), റിന്‍ഷി (18) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം. സഹോദരിമാരില്‍ രണ്ട് പേര്‍ വിവാഹിതരാണ്. ഓണാവധി (Onam holiday ) ആയതിനാല്‍ ഇവര്‍ സ്വന്തം വീട്ടിലേക്ക് വരികയായിരുന്നു. ഒരാൾ മുങ്ങി താഴുന്നത് കണ്ട് രക്ഷിക്കാനായി ശ്രമിക്കുന്നതിന് ഇടയില്‍ ആവാം മറ്റ് രണ്ടുപേരും അപകടത്തില്‍ പെട്ടതെന്നാണ് പ്രാഥമിക നിഗമനം. കുളക്കടവില്‍ ഇവരുടെ വസ്ത്രങ്ങളും മറ്റും കണ്ട് സംശയം തോന്നിയ നാട്ടുകാര്‍ ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് അപകട വിവരം അറിയുന്നത്. മൂന്നുപേരെയും സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. ഇവിടെ സൂക്ഷിച്ചിട്ടുള്ള മൃതദേഹങ്ങൾ, മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലെത്തിച്ച് (mannarkkad taluk hospital) പോസ്റ്റ്‌മോര്‍ട്ടം നടപടികൾ പൂർത്തീകരിച്ച് ബന്ധുക്കൾക്ക് വിട്ടുനൽകും.

ALSO READ: Chhattisgarh Man Carries Dead Baby On Bike : ആംബുലന്‍സ് കിട്ടിയില്ല ; പിഞ്ചുകുഞ്ഞിന്‍റെ മൃതദേഹവുമായി പിതാവ് 55 കിലോമീറ്റര്‍ ബൈക്കില്‍

ABOUT THE AUTHOR

...view details