കേരളം

kerala

Thiruvanchoor Radhakrishnan About Achu Oommen

ETV Bharat / videos

Thiruvanchoor Radhakrishnan About Achu Oommen 'വിഡി സതീശന്‍റേത് മികച്ച പ്രകടനം, അച്ചു ഉമ്മന്‍ ലോക്‌സഭയിലേക്ക് മത്സരിക്കുന്നതില്‍ യോജിപ്പ്': തിരുവഞ്ചൂര്‍ - kerala news updates

By ETV Bharat Kerala Team

Published : Sep 23, 2023, 4:32 PM IST

കോട്ടയം:താൻ പ്രതിപക്ഷ നേതാവ് ആകാൻ ആഗ്രഹിച്ചിരുന്നെന്ന പഴയ കാര്യങ്ങളൊന്നും കുത്തി പൊക്കി വാർത്തയാക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എംഎൽഎ (Thiruvanchoor Radhakrishnan in Kottayam). എല്ലാവരോടും അഭിപ്രായം ചോദിച്ച ശേഷം തീരുമാനങ്ങൾ എടുക്കുന്നതാണ് കോൺഗ്രസ് രീതിയെന്നും അദ്ദേഹം പറഞ്ഞു. കോട്ടയത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍. അന്നത്തെ പാര്‍ട്ടി പ്രസിഡന്‍റ് തീരുമാനത്തിന്‍റെ ഉള്ളടക്കം ഉമ്മന്‍ ചാണ്ടിക്ക് അറിയാമായിരുന്നോയെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഉമ്മന്‍ ചാണ്ടിയെ കുറിച്ച് ആക്ഷേപകരമായ പരാമര്‍ശം ഉന്നയിക്കാന്‍ താന്‍ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹത്തിന്‍റെ പുസ്‌തകം താന്‍ വായിക്കുമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. സീനിയോരിറ്റി നോക്കിയാൽ പലർക്കും പ്രതിപക്ഷ നേതാവാകാം. എന്നാല്‍ പാർലമെന്‍ററി പാർട്ടി ലീഡർ ആകാൻ പല പരിഗണനകളും ഉണ്ടെന്നും വി ഡി സതീശന്‍റെ നിലവിലുള്ള പെർഫോമൻസ് മികച്ചതാണെന്നും തിരുവഞ്ചൂർ വ്യക്തമാക്കി. 

അച്ചു ഉമ്മൻ മിടുമിടുക്കിയെന്നും പ്രതികരണം: ഉമ്മന്‍ ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മന്‍ (Oommen Chandy's Daughter Achu Oommen) മിടുമിടുക്കിയാണെന്ന് തിരുവഞ്ചൂര്‍. അച്ചുവിനെ ലോക്‌സഭ സ്ഥാനാര്‍ഥി ആക്കുന്നതില്‍ പൂര്‍ണ യോജിപ്പാണ്. എന്നാല്‍ ഇക്കാര്യത്തില്‍ പാര്‍ട്ടിയുടേതാണ് അന്തിമ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. മക്കള്‍ രാഷ്‌ട്രീയത്തിലേക്ക് വരുമ്പോള്‍ യോഗ്യത തന്നെയാണ് മെറിറ്റ് എന്നും അദ്ദേഹം പറഞ്ഞു. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന് ശേഷമുള്ള വാര്‍ത്ത സമ്മേളനത്തില്‍ കെപിസിസി പ്രസിഡന്‍റിന്‍റെയും പ്രതിപക്ഷ നേതാവിന്‍റെയും തര്‍ക്കം ഒറ്റപ്പെട്ട സംഭവമാണെന്നും ഒറ്റ ടീമായി നിന്ന് കൊണ്ടു തന്നെ ലോക്‌സഭ തെരഞ്ഞെടുപ്പിനെ നേരിടുമെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ കൂട്ടിച്ചേര്‍ത്തു. 

ABOUT THE AUTHOR

...view details