കേരളം

kerala

Direct flight service has started from Thiruvanathapuram Airport to KualaLumpur

ETV Bharat / videos

തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ നിന്ന് ക്വാലാലംപൂരിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസ് ആരംഭിച്ചു

By ETV Bharat Kerala Team

Published : Nov 10, 2023, 4:09 PM IST

തിരുവനന്തപുരം:മലേഷ്യയുടെ തലസ്ഥാനമായ ക്വാലാലംപൂരിലേക്ക് തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ നിന്ന് നേരിട്ടുള്ള വിമാന സര്‍വീസ് ആരംഭിച്ചു (Direct flight service has started from Trivandrum Airport to Kuala Lumpur, the capital of Malaysia). തിരുവനന്തപുരത്തുനിന്ന് മലേഷ്യയിലേക്കുള്ള ആദ്യ വിമാന സര്‍വീസാണിത്. പുതിയ സര്‍വീസ് ആരംഭിച്ചത് മലേഷ്യ എയര്‍ലൈന്‍സാണ്. ഇന്നലെ രാത്രി 11 മണിയോടെ തിരുവനന്തപുരത്തെത്തിയ ആദ്യ വിമാനത്തിന് വിമാനത്താവളത്തില്‍ ആചാരപരമായ വാട്ടര്‍ സല്യൂട്ട് നല്‍കിയാണ് എയര്‍പോര്‍ട്ട് അധികൃതര്‍ സ്വീകരിച്ചത്. ആദ്യ വിമാനത്തിലെ യാത്രക്കാരെ സമ്മാനങ്ങൾ നൽകിയായിരുന്നു സ്വീകരിച്ചത്. ആദ്യ സര്‍വീസ് നിയന്ത്രിച്ച പൈലറ്റുമാരെയും ക്യാബിന്‍ ക്രൂവിനെയും പൊന്നാടയണിയിച്ച് ആദരിച്ചു. ബിസിനസ് ക്ലാസ് ഉള്‍പ്പെടെ 174 സീറ്റുകള്‍ ഉള്ള ബോയിങ് 737-800 വിമാനമാണ് സര്‍വീസിന് ഉപയോഗിക്കുന്നത്. തിരുവനന്തപുരത്തേക്കും, തിരിച്ചു ക്വാലാലംപൂരിലേക്കുമുള്ള ആദ്യ സര്‍വീസില്‍ മുഴുവന്‍ സീറ്റുകളിലും യാത്രക്കാരുണ്ടായിരുന്നു. തുടക്കത്തില്‍ ഞായര്‍, വ്യാഴം ദിവസങ്ങളിലായിരിക്കും വിമാനം സര്‍വീസ് നടത്തുന്നത്. രാത്രി 11 മണിക്ക് എത്തുന്ന വിമാനം അര്‍ധരാത്രി 12ന് തിരിച്ചു പോകും. മലേഷ്യ എയര്‍ലൈന്‍സ് ഇതാദ്യമായാണ് തിരുവനന്തപുരത്തു നിന്ന് സര്‍വീസ് നടത്തുന്നത്. ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ്, നോര്‍ത്ത് അമേരിക്ക, ചൈന ഉള്‍പ്പെടെയുള്ള വിവിധ രാജ്യങ്ങളിലേക്ക് കണക്റ്റിവിറ്റി ഫ്ലൈറ്റ് സൗകര്യവുമുണ്ട്. ഈസ്റ്റ് ഏഷ്യന്‍ രാജ്യങ്ങളിലേക്ക് ബിസിനസ് ക്ലാസ് യാത്രാസൗകര്യം വേണമെന്നത് ഐ ടി കമ്പനികള്‍ ഉള്‍പ്പെടെ ഏറെക്കാലമായി ഉന്നയിക്കുന്ന ആവശ്യമായിരുന്നു. കേരളത്തിലെ ട്രാവല്‍, ടൂറിസം മേഖലകള്‍ക്കും ഈ സര്‍വീസ് ഉണര്‍വ്വേകും. ഓസ്‌ട്രേലിയ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കും മലേഷ്യയില്‍ ജോലി ചെയ്യുന്ന തെക്കന്‍ തമിഴ്‌നാട്ടുകാര്‍ക്കും ഈ സര്‍വീസ് പ്രയോജനപ്പെടും. ആദ്യ സര്‍വീസിന്‍റെ ഉദ്ഘാടന ചടങ്ങില്‍ ടൂറിസം അഡിഷണല്‍ സെക്രട്ടറി പ്രേം കൃഷ്‌ണൻ, ചീഫ് എയര്‍പോര്‍ട്ട് ഓഫിസര്‍ രാഹുല്‍ ഭട്‌കോടി, തിരുവനന്തപുരം ചേമ്പര്‍ ഓഫ് കോമേഴ്‌സ്‌ പ്രസിഡന്‍റ്‌ എസ് എന്‍ രഘുചന്ദ്രന്‍ നായര്‍, മലേഷ്യന്‍ എയര്‍ലൈന്‍സ് റീജിയണല്‍ സെയില്‍സ് മാനേജര്‍ മെല്‍വിന്ദര്‍ കൗര്‍ എന്നിവര്‍ പങ്കെടുത്തു.

ALSO READ :രാജധാനി, തുരന്തോ, മംഗള, ജനശതാബ്‌ദി, സമ്പർക്ക് ക്രാന്തി ഉൾപ്പെടെയുള്ള ട്രെയിനുകൾ പുനഃക്രമീകരിച്ചു; പുതിയ സമയക്രമം ഇങ്ങനെ

ABOUT THE AUTHOR

...view details