കേരളം

kerala

thief-arrested-in-malappuram

ETV Bharat / videos

Thief Arrested In Valanchery Malappuram മോഷ്‌ടിച്ച കടയിൽ തന്നെ വീണ്ടും കയറി, കള്ളനെ ഓടിച്ചിട്ട് പിടിച്ച് നാട്ടുകാർ - കേരളം

By ETV Bharat Kerala Team

Published : Sep 4, 2023, 4:07 PM IST

മലപ്പുറം: മോഷണം നടത്തിയ കടയിൽ വീണ്ടും എത്തിയ മോഷ്‌ടാവിനെ ഓടിച്ചിട്ട് പിടികൂടി നാട്ടുകാർ. വളാഞ്ചേരിയിൽ ലോട്ടറി വാങ്ങാനെന്ന വ്യാജേന കടയിൽ എത്തി ഉടമയുടെ മൊബൈൽ ഫോൺ മോഷ്‌ടിച്ച കള്ളനെയാണ്‌ നാട്ടുകാർ പിടികൂടി പൊലീസിനെ ഏൽപിച്ചത്‌. ഇതര സംസ്ഥാന തൊഴിലാളിയായ ഇയാളെ കഴിഞ്ഞ ദിവസമാണ്‌ (02.09.2023) പിടികൂടിയത്‌. വളാഞ്ചേരി മാർക്കറ്റ് റോഡിന് സമീപം പ്രവർത്തിക്കുന്ന ഭാഗ്യതാര എന്ന ലോട്ടറി ഏജൻസിയിൽ ലോട്ടറി വാങ്ങാനെന്ന വ്യാജേന എത്തിയ പ്രതി കടയുടമയുടെ ഫോൺ മോഷ്‌ടിച്ചു കടന്നു കളയുകയായിരുന്നു. എന്നാൽ കടയിലെ സിസിടിവി ക്യാമറയിലൂടെ കടയുടമ കള്ളനെ തിരിച്ചറിയുകയായിരുന്നു. ഫോൺ മോഷണം പോയത്‌ പൊലീസിൽ പരാതിപ്പെടാനിരിക്കെയാണ്‌ കഴിഞ്ഞ ദിവസം വീണ്ടും പ്രതി കടയിൽ എത്തിയത്‌. കടയുടമ ഇയാളോട് ഫോണിനെ കുറിച്ച്‌ ചോദിക്കുന്നതിനിടെ പ്രതി കടയിൽ നിന്ന് ഇറങ്ങി ഓടി. തുടർന്ന്‌ ഉടമ ഒച്ച വച്ച്‌ നാട്ടുകാരുടെ സഹായത്തോടെ കള്ളനെ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു (Thief Arrested In Malappuram). പീന്നീട്‌ പൊലീസ്‌ നടത്തിയ തെരച്ചിലിൽ പ്രതിയുടെ താമസ സ്ഥലത്തിന് പിറകിലായി ഒരു വലിയ കല്ലിന് പിറകിൽ ഒളിപ്പിച്ച നിലയിൽ ഫോൺ കണ്ടെത്തി.

ABOUT THE AUTHOR

...view details