കേരളം

kerala

Terrorist Fires On CRPF Vehicle

ETV Bharat / videos

Terrorist Fires On CRPF Vehicle ശ്രീനഗറിൽ സൈനിക വാഹനത്തിന് നേരെ വെടിവെപ്പ്; ഭീകരൻ സംഭവ സ്ഥലത്ത് നിന്നും ഓടി രക്ഷപ്പെട്ടു - സൈനിക വാഹനത്തിന് നേരെ തീവ്രവാദി വെടിയുതിർത്തു

By ETV Bharat Kerala Team

Published : Sep 19, 2023, 12:05 PM IST

ശ്രീനഗർ:ശ്രീനഗറിലെ ഡൗണ്ടൗൺ ഏരിയയിൽ സൈനിക വാഹനത്തിന് നേരെ വെടിവെപ്പ് (Terrorist Fires On CRPF Vehicle). സിആർപിഎഫ് ബുള്ളറ്റ് പ്രൂഫ് വാഹനത്തിന് നേരെയായിരുന്നു തീവ്രവാദികൾ വെടിയുതിർത്തത്. എന്നാൽ ആക്രമണത്തിൽ സുരക്ഷ സേനാംഗങ്ങൾക്ക് പരിക്കേറ്റിട്ടില്ല. ഡൗണ്ടൗണിലെ ഖ്വാജ ബസാർ ചൗക്കിൽ ഇന്നലെ വൈകുന്നേരമാണ് സംഭവം നടന്നത്. ഖൻയാർ മേഖലയിൽ സിആർപിഎഫിന്‍റെ ബിപി വാഹനത്തിന് നേരെ ഭീകരർ വെടിയുതിർക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ സുരക്ഷ ഉദ്യോഗസ്ഥർ ഇതിനെ ചെറുത്തു നിന്നു. വെടിയുതിർത്ത ശേഷം സംഭവ സ്ഥലത്ത് നിന്നും ഭീകരൻ ഓടി രക്ഷപ്പെട്ടു. ആക്രമണത്തില്‍ ആർക്കും പരിക്കേറ്റിട്ടില്ല. അക്രമിയെ പിടികൂടാൻ തെരച്ചിൽ ആരംഭിച്ചതായി ശ്രീനഗർ പൊലീസ്‌ എക്‌സിലൂടെ (ട്വിറ്റർ) അറിയിച്ചു. സിആർപിഎഫ് വാഹനത്തിന് നേരെ ഒരു തീവ്രവാദി വെടിയുതിർക്കുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. അതേസമയം ജമ്മു കശ്‌മീരിലെ കുൽഗാം ജില്ലയിൽ സുരക്ഷ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ അജ്ഞാതനായ ഒരു തീവ്രവാദി കൊല്ലപ്പെട്ടതായും ഒരു സുരക്ഷ ഉദ്യോഗസ്ഥന് പരിക്കേറ്റതായും കശ്‌മീർ സോൺ പൊലീസ് ട്വീറ്റ് ചെയ്‌തു.

ABOUT THE AUTHOR

...view details