കേരളം

kerala

അതിനൂതന സൗകര്യങ്ങളോടുകൂടിയ പുതിയ സെക്രട്ടേറിയറ്റ് കെട്ടിടത്തിന്‍റെ ഉദ്‌ഘാടനം 30 ന്

By

Published : Apr 28, 2023, 9:03 PM IST

ETV Bharat / videos

തെലങ്കാനയ്‌ക്ക് 'തിലകക്കുറി'യാവാന്‍; അതിനൂതന സൗകര്യങ്ങളോടുകൂടിയ പുതിയ സെക്രട്ടേറിയറ്റ് കെട്ടിടത്തിന്‍റെ ഉദ്‌ഘാടനം 30 ന്

ഹൈദരാബാദ്:ഗോല്‍ക്കൊണ്ട ഫോര്‍ട്ട്, ചാര്‍മിനാര്‍, 125 അടി നീളമുള്ള അംബേദ്‌കര്‍ പ്രതിമ തുടങ്ങി തെലങ്കാനയുടെ തനിമയെ പൂര്‍ണമായും രാജ്യത്തിന് വ്യക്തമാക്കുന്നവരുടെ പട്ടികയിലേക്ക് പുതിയൊരു എന്‍ട്രി കൂടി. ഇനി മുതല്‍ ഹൈദരാബാദിന്‍റെ യശസ്സ് നാലുദിക്കിലും എത്തിക്കുക പുതുതായി പണികഴിപ്പിച്ച തെലങ്കാന സെക്രട്ടേറിയറ്റാവും. സംസ്ഥാനത്തെ നാല് കോടി ജനങ്ങളുടെ ഭരണസിര കേന്ദ്രമെന്ന തലയെടുപ്പോടെ ഉയരുന്ന തെലങ്കാന സെക്രട്ടേറിയറ്റിന്‍റെ ഉദ്ഘാടനം ഏപ്രിൽ 30ന് നടക്കും.

Also read: 'സംഘപരിവാറിനെതിരെ ഒന്നിച്ച് നില്‍ക്കണം'; തെലങ്കാന ബിആര്‍എസ്‌ മഹാറാലിയില്‍ പിണറായി വിജയൻ

പുതിയ കെട്ടിടത്തില്‍ എന്തെല്ലാം:ആറ് നിലകളിലായി 635 മുറികളോടെയാണ് തെലങ്കാന സെക്രട്ടേറിയറ്റ് മുഖം മിനുക്കിയെത്തുന്നത്. സഞ്ചാരം സുഗമമാക്കാന്‍ 24 ലിഫ്‌റ്റുകളും സെക്രട്ടേറിയറ്റിലുണ്ട്. 10 ലക്ഷം ചതുരശ്ര അടി വിസ്‌തീര്‍ണത്തില്‍ ഒരുങ്ങിയ സെക്രട്ടേറിയറ്റിന്‍റെ തൂണുകളിലും ചുമരുകളിലും കലാവൈഭവം കാണാനാവും. അത്യാധുനിക സൗകര്യങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള കോണ്‍ഫറന്‍സ് ഹാളുകളും ഓഫിസ് മുറികളുമെല്ലാമായി പൂര്‍ണമായും ഹൈ ടെക്കായാണ് തെലങ്കാന സെക്രട്ടേറിയറ്റിന്‍റെ വരവ്. 

Also read: ശിവമോഗ എയര്‍പോര്‍ട്ട് രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി, കര്‍ണാടകയിലെ ഒമ്പതാമത്തെ വിമാനത്താവളം തുറന്നു

ABOUT THE AUTHOR

...view details