Teachers suspended Uttar Pradesh: വിദ്യാർഥികളെ കൊണ്ട് വിശറി വീശിപ്പിച്ചു; രണ്ട് അധ്യാപകർക്ക് സസ്‌പെൻഷൻ - Hapur
ഹപൂർ :ഉത്തർപ്രദേശിലെ ഹപൂരിൽ (Hapur) വിദ്യാർഥികളെ കൊണ്ട് വിശറി വീശിപ്പിച്ച അധ്യാപകർക്ക് സസ്‌പെൻഷൻ (Teachers suspended in Uttar Pradesh). ഹപൂരിലെ സിംഭവോലിയിലെ (Simbhaoli) പിർനഗർ (Pirnagar) ഗ്രാമത്തിലെ കോമ്പോസിറ്റ് സ്‌കൂളിലാണ് സംഭവം. സ്‌കൂളിൽ സ്വാതന്ത്ര്യദിന പരിപാടികൾ (Independence Day programme) സംഘടിപ്പിക്കുന്നതിനിടെ വിദ്യാർഥികൾ അധ്യാപകർക്ക് വിശറി വീശിക്കൊടുക്കുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. സ്‌കൂളിലെ രണ്ട് അധ്യാപകരെയാണ് സസ്പെൻഡ് (Teachers suspended) ചെയ്‌തത്. വീഡിയോയിൽ, ദേശീയ പതാക ഉയർത്തുന്ന കൊടിമരത്തിന് കീഴിലായി അധ്യാപകരിൽ ഒരാൾ പൂക്കൾ വിതറുന്നത് കാണാം. ഒരു വിദ്യാർഥി പ്ലേറ്റിൽ പൂക്കളുമായി അധ്യാപികയ്‌ക്ക് അരികിൽ നിക്കുന്നതും മറ്റൊരു വിദ്യാർഥി അധ്യാപികയ്‌ക്ക് വീശിക്കൊടുക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ആഘോഷങ്ങൾക്കുള്ള ഒരുക്കങ്ങൾ നടക്കുമ്പോൾ മറ്റൊരു അധ്യാപിക കസേരയിൽ ഇരിക്കുന്നതും അടുത്ത് നിന്ന് ഒരു വിദ്യാർഥി വീശിക്കൊടുക്കുന്നതും വ്യക്തമാണ്. സ്‌കൂളിലെത്തിയ രക്ഷിതാവാണ് സംഭവത്തിന്‍റെ ദൃശ്യങ്ങൾ പകർത്തിയത്. ഇത് സോഷ്യൽ മീഡിയയിൽ വൈറലാകുകയും ചെയ്‌തു. അന്വേഷണം ബ്ലോക്ക് വിദ്യാഭ്യാസ ഓഫിസർക്ക് കൈമാറി. റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ രണ്ട് അധ്യാപകരെയും സസ്‌പെൻഡ് ചെയ്‌തു എന്ന് ബേസിക് ശിക്ഷ അധികാരി (Basic Shiksha Adhikari) റിതു തോമർ (Ritu Tomar) പറഞ്ഞു.