കൈക്കൂലി വാങ്ങി; കൊല്ലത്ത് താലൂക്ക് സര്‍വേയര്‍ അറസ്റ്റില്‍ - latest news in kollam
കൊല്ലം: അഞ്ചലില്‍ കൈക്കൂലി വാങ്ങുന്നതിനിടെ താലൂക്ക് സര്‍വേയര്‍ പിടിയില്‍. പുനലൂർ താലൂക്കിലെ സർവേയർ മനോജ് ലാലാണ് വിജിലന്‍സിന്‍റെ പിടിയിലായത്. 2000 രൂപയാണ് ഇയാള്‍ കൈപ്പറ്റിയത്. ഇന്ന് രാവിലെയാണ് സംഭവം.
വസ്‌തു അളന്ന് തിട്ടപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് കരുവാളൂര്‍ സ്വദേശിയില്‍ നിന്ന് പണം കൈപ്പറ്റവേയാണ് ഇയാള്‍ പിടിയിലായത്. ആവശ്യവുമായി മനോജ് ലാലിനെ സമീപിച്ചപ്പോള്‍ അയാള്‍ 5000 രൂപ കൈക്കൂലി ആവശ്യപ്പെട്ടു. ഇതോടെ വിജിലന്‍സില്‍ പരാതി നല്‍കുകയായിരുന്നു. പരാതി ലഭിച്ചതിന്‍റെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിയ വിജിലന്‍സ് മനോജ് ലാലിന് നല്‍കാന്‍ കരവാളൂർ സ്വദേശിയ്‌ക്ക് പണം നല്‍കി.
also read:കൈക്കൂലി ആവശ്യപ്പെട്ടു; ഉദ്യോഗസ്ഥര്‍ക്ക് കാളയെ നല്‍കി കര്‍ഷകന്‍റെ വേറിട്ട പ്രതിഷേധം
അഞ്ചല്‍ മിനി സിവിൽ സ്റ്റേഷൻ പരിസരത്ത് വച്ച് പരാതിക്കാരന്‍ പണം കൈമാറി. ഇതിനിടെ സ്ഥലത്തെത്തിയ വിജിലന്‍സ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. കൊല്ലം വിജിലൻസ് ഡിവൈഎസ്‌പി അബ്‌ദുല്‍ വഹാബിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്‌തത്. പിടിയിലായ മനോജ് ലാൽ അഞ്ചൽ ജോയിന്‍റ് കൗൺസിൽ മേഖല സെക്രട്ടറി കൂടിയാണ്.
also read: കൈക്കൂലിയായി കോഴിയും പണവും; മൃഗ സംരക്ഷണ വകുപ്പ് ചെക്ക് പോസ്റ്റില്‍ വിജിലന്‍സ് മിന്നല്‍ പരിശോധന