പരീക്ഷ സമ്മര്‍ദം കുറയ്ക്കാൻ മധുരം നല്‍കി പൂര്‍വ വിദ്യാര്‍ഥികള്‍
പാലക്കാട്:എസ്.എസ്.എൽ സി പരീക്ഷയുടെ സമ്മർദത്തിൽ സ്‌കൂളിലേക്ക് പരീക്ഷയ്ക്ക് എത്തിയ വിദ്യാർഥികൾക്ക് മധുരം നൽകി വരവേറ്റ് പാലക്കാട് മോയൻസ് പൂർവ വിദ്യാർഥി അസോസിയേഷൻ. പാലക്കാട് ഗവ:മോയൻസ് മോഡൽ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിലാണ് പൂർവ വിദ്യാർഥികള്‍ മധുരവുമായി എത്തിയത്. സ്‌കൂള്‍ കവാടത്തിൽ ഉണക്ക മുന്തിരിയും, കൽക്കണ്ടവും നൽകി.
സ്‌കൂള്‍ മൈതാനത്ത് തേനും നൽകി വിജയാശംസകൾ നേർന്നാണ് വിദ്യാർഥികളെ പരിക്ഷക്കായി ഹാളിലേക്ക് പറഞ്ഞ് വിട്ടത്. മുൻ വർഷങ്ങളിലും പൂർവ വിദ്യാർഥികൾ ഇത്തരത്തിൽ വിദ്യാർഥികൾക്ക് മധുരം വിളമ്പിയിരുന്നു.വിദ്യാര്‍ഥികള്‍ക്ക് പരീക്ഷയുടെ മാനസിക സമ്മർദത്തിന് അയവു വരുത്തൻ ഉതകുന്നതിനാലാണ് ഇത്തരത്തിലൊരു പരിപാടി പൂർവ വിദ്യാർഥികൾ സംഘടിപ്പിച്ചത്. കേരളത്തിൽ എസ്.എസ്.എൽ.സി പരീക്ഷ കേന്ദ്രങ്ങൾ 2,960 എണ്ണമാണ്. 4,19, 554 വിദ്യാർഥികളാണ് രജിസ്റ്റർ ചെയതിട്ടുള്ളത്. ഈ മാസം 29നാണ് പരീക്ഷ അവസാനിക്കുന്നത്.
അണ്‍ എയിഡഡ് മേഖലയില്‍ 369, എയിഡഡ് മേഖലയില്‍ 1,421, സര്‍ക്കാര്‍ മേഖലയില്‍ 1,1170 എന്നിങ്ങനെയാണ് പരീക്ഷ സെന്‍ററുകള്‍. കേരളത്തിന് പുറത്ത് ലക്ഷദ്വീപില്‍ ഒമ്പത് സ്‌കൂളുകളിലായി 289 വിദ്യാര്‍ഥികളും, ഗള്‍ഫ് രാജ്യങ്ങളില്‍ 518 വിദ്യാര്‍ഥികളും ഈ വര്‍ഷം പരീക്ഷ എഴുതുന്നു.
മൂല്യ നിര്‍ണയം ഏപ്രില്‍ 3ന് തുടങ്ങി ഏപ്രില്‍ 26ന് പൂര്‍ത്തികരിക്കാനുള്ള ക്രമീകരണങ്ങള്‍ നടത്തിയിട്ടുണ്ട്. സംസ്ഥാനത്തെ 70 ക്യാമ്പുകളിലായിട്ടായിരിക്കും ഉത്തരക്കടലാസുകളുടെ മൂല്യം നിര്‍ണയം നടക്കുക.