കേരളം

kerala

Student seriously injured in ragging

ETV Bharat / videos

ഇന്‍സ്റ്റഗ്രാം പോസ്റ്റിനെ ചൊല്ലി തര്‍ക്കം, സീനിയേഴ്‌സിന്‍റെ റാഗിങ്ങിൽ വിദ്യാർഥിക്ക് ഗുരുതര പരിക്ക് - റാഗിങ് ചാത്തമംഗലം

By ETV Bharat Kerala Team

Published : Nov 14, 2023, 10:09 AM IST

കോഴിക്കോട്: ചാത്തമംഗലം കളൻതോട് എംഇഎസ് കോളജിൽ സീനിയർ വിദ്യാർഥികളുടെ റാഗിങ്ങിൽ ഒന്നാംവർഷ ഡിഗ്രി വിദ്യാർഥിക്ക് ഗുരുതരമായി പരിക്കേറ്റു. കുന്ദമംഗലം പാണൽ കണ്ടത്തിൽ ഷറഫുദ്ദീന്‍റെ മകൻ റിഷാൻ (19) നാണ് വലതു കണ്ണിന് ഗുരുതരമായി പരിക്കേറ്റത് (Student seriously injured in ragging). ശനിയാഴ്‌ച റിഷാനും കൂട്ടുകാരും കോളജിൽ വച്ച് എടുത്ത ഫോട്ടോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്‌തിരുന്നു. ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്‌തതിനെ കുറിച്ച് സീനിയർ വിദ്യാർഥികൾ റിഷാനുമായി തർക്കത്തിൽ ഏർപ്പെടുകയും ഫോട്ടോ ഡിലീറ്റ് ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്‌തു. എന്നാൽ സ്വന്തം ഫോട്ടോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്‌തത് ഡിലീറ്റ് ആക്കില്ലെന്ന് റിഷാൻ സീനിയർ വിദ്യാർഥികൾക്ക് മറുപടി നൽകി. തിങ്കളാഴ്‌ച പതിവുപോലെ കോളേജിൽ എത്തിയ റിഷാനെ 11 മണിയോടുകൂടി സംഘം ചേർന്നെത്തിയ സീനിയർ വിദ്യാർഥികൾ ക്രൂരമായി മർദിച്ചു എന്നാണ് പരാതി. വാഹനത്തിന്‍റെ താക്കോൽ പോലുള്ള എന്തോ ഉപയോഗിച്ച് കണ്ണിന് കുത്തേറ്റതാണ് സാരമായി പരിക്കേൽക്കാൻ കാരണമെന്നാണ് ബന്ധുക്കൾ പറയുന്നത്. പരിക്കേറ്റ റിഷാനെ ആദ്യം കോളേജ് അധികൃതർ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. പരിക്ക് ഗുരുതരമായതിനെ തുടർന്ന് മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പരിക്കേറ്റ റിഷാന്‍റെ ബന്ധുക്കൾ ചൊവ്വാഴ്‌ച രാവിലെ പൊലീസിൽ രേഖാമൂലം പരാതി നൽകും.

ABOUT THE AUTHOR

...view details