വിദ്യാർഥിയെ അധ്യാപകൻ ക്രൂരമായി മർദിച്ചതായി പരാതി - വിദ്യാർഥിയെ അധ്യാപകൻ മർദിച്ചെന്ന് ആരാപണം
Published : Nov 1, 2023, 2:58 PM IST
കോഴിക്കോട്:വിദ്യാർഥിയെ അധ്യാപകൻ ക്രൂരമായി മർദിച്ചതായി പരാതി (student was brutally beaten by the teacher). സഹപാഠിയോട് സംസാരിച്ചതിനാണ് വിദ്യാർഥിയെ അധ്യാപകൻ മർദിച്ചതെന്നാണ് ആരോപണം. മലപ്പുറം ഒഴുകൂർ ഹയർ സെക്കണ്ടറി സ്‌കൂൾ ഒൻപതാം ക്ലാസ് വിദ്യാർഥിക്കാണ് മർദനമേറ്റത്. ചൊവ്വാഴ്‌ച (ഒക്‌ടോബർ 31) ഉച്ചക്ക് ശേഷമായിരുന്നു സംഭവം. സഹപാഠിയായ പെൺകുട്ടിയോട് സംസാരിച്ചതിൻ്റെ ചിത്രം പകർത്തിയ ശേഷമാണ് അധ്യാപകൻ മർദിച്ചതെന്ന് വിദ്യാർഥി പറയുന്നു. വിദ്യാർഥി കൊണ്ടോട്ടി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. കുട്ടിയുടെ മാതാപിതാക്കൾ ചൈൽഡ് ലൈനിൽ പരാതി നൽകി.
അസംബ്ലിക്കിടെ അധ്യാപിക ദലിത് വിദ്യാര്‍ഥിയുടെ മുടി മുറിച്ചു: കോട്ടമല എംജിഎം എയുപി സ്‌കൂളിൽ അസംബ്ലിക്കിടെ അധ്യാപിക അഞ്ചാം ക്ലാസ് വിദ്യാർഥിയുടെ മുടി മുറിച്ച സംഭവത്തിൽ ബാലാവകാശ കമ്മിഷൻ (Child Rights Commission) സ്വമേധയാ കേസെടുത്തു (Teacher Cuts Student's Hair In Assembly). ചിറ്റാരിക്കൽ എസ്എച്ച്ഒ, കാസർകോട് ഡിഡി എന്നിവരോട് കമ്മിഷന്‍ റിപ്പോർട്ട് തേടിയിട്ടുണ്ട്. ദലിത് വിദ്യാർഥിയുടെ തലമുടി സ്‌കൂൾ അസംബ്ലിയിൽ വച്ച് പ്രധാന അധ്യാപിക പരസ്യമായി മുറിച്ചതായാണ് പരാതി. രക്ഷിതാവിന്‍റെ പരാതിയിൽ അധ്യാപികക്കെതിരെ ചിറ്റാരിക്കൽ പൊലീസ് ജാമ്യമില്ലാ കുറ്റം ചുമത്തി കേസെടുത്തിരുന്നു.