കേരളം

kerala

Stray Dog Attack

ETV Bharat / videos

Stray Dog Attack | വടകരയിൽ സ്‌കൂൾ വിദ്യാർഥിക്ക് നേരെ തെരുവുനായ ആക്രമണം : രക്ഷപ്പെട്ടത് അത്‌ഭുതകരമായി - vadakara stray dog attack

By

Published : Aug 5, 2023, 12:49 PM IST

കോഴിക്കോട് :വടകരയിൽ തെരുവുനായകളുടെ ആക്രമണത്തിൽ നിന്നും സ്‌കൂൾ വിദ്യാർഥിനി രക്ഷപ്പെട്ടത് അത്‌ഭുതകരമായി. കേരള ക്വയർ റോഡിലൂടെ നടന്നു വരികയായിരുന്ന പെൺകുട്ടിയെ ആണ് നായകൾ വളഞ്ഞത്. തൊട്ടടുത്ത കടകളിലുള്ളവർ നായക്കൂട്ടത്തെ ഓടിക്കുകയായിരുന്നു. വെള്ളിയാഴ്‌ച രാവിലെ സ്‌കൂളിലേക്ക് പോകുന്ന വഴിയിലാണ് നായക്കൂട്ടം പെൺകുട്ടിക്ക് നേരെ പാഞ്ഞടുത്തത്. അടുത്ത കാലത്തായി കേരളത്തിൽ തെരുവുനായ ശല്യം രൂക്ഷമാണ്. കഴിഞ്ഞ മാസം കൂത്താളി പഞ്ചായത്തിൽ അംഗൻവാടികളുൾപ്പടെ ആറ് സ്‌കൂളുകൾക്ക് തെരുവുനായ ശല്യത്തെ തുടർന്ന് അവധി നൽകിയിരുന്നു. ഒരാഴ്‌ചയാണ് വിദ്യാർഥികളുടെ സുരക്ഷ പരിഗണിച്ച് അവധി നൽകിയത്. പഞ്ചായത്തിൽ അഞ്ച് പേർക്ക് നായയുടെ കടിയേറ്റ സാഹചര്യത്തിലായിരുന്നു നടപടി. തൊഴിലുറപ്പ് പ്രവർത്തനങ്ങളും നിർത്തിവച്ചിരുന്നു. തെരുവുനായുടെ ആക്രമണത്തിൽ ജീവൻ വരെ നഷ്‌ടപ്പടുന്ന സാഹചര്യത്തിൽ കേരളത്തിൽ അടുത്തിടെ ഉണ്ടായി. കണ്ണൂർ സ്വദേശിയായ 10 വയസുകാരൻ നിഹാല്‍ ജൂണിൽ തെരുവിനായ ആക്രമണത്തിൽ മരിച്ചത് ഏറെ ചര്‍ച്ചയായിരുന്നു. വീടിന് സമീപത്ത് കളിക്കുകയായിരുന്ന കുട്ടിയെ തെരുവുനായ്‌ക്കൾ ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. തെരുവുനായകളുടെ നിയന്ത്രണത്തിനും വാക്‌സിനേഷനുമടക്കം സര്‍ക്കാര്‍ നിരവധി പ്രഖ്യാപനങ്ങള്‍ നടത്തിയെങ്കിലും അവയൊന്നും ഫലപ്രദമായ രീതിയില്‍ നടപ്പായിട്ടില്ല എന്നാണ് ഉയരുന്ന ആക്ഷേപം.

ABOUT THE AUTHOR

...view details