മുക്കത്ത് തെരുവുനായ ആക്രമണം; നിരവധി പേർക്ക് നായയുടെ കടിയേറ്റു - തെരുവുനായ ആളുകളെ കടിച്ചു
കോഴിക്കോട്: തെരുവുനായ ആക്രമണത്തിൽ മുക്കത്തും പരിസര പ്രദേശങ്ങളിലുമുള്ള നിരവധി പേർക്ക് പരിക്ക്. കഴിഞ്ഞ ദിവസമായിരുന്നു തെരുവുനായ ആക്രമണം. അഗസ്ത്യമുഴി ഭാഗത്തുനിന്നും ഒരു സ്ത്രീയേയും ഇതരസംസ്ഥാന തൊഴിലാളിയേയും ആക്രമിച്ച നായ മുക്കം ടൗണിലേക്ക് ഓടുകയായിരുന്നു. ഇതിനിടയിൽ വഴിയിൽ കണ്ട നിരവധി പേരെയും ബൈക്ക് യാത്രക്കാരെയും നായ കടിച്ചുപരിക്കേൽപിച്ചു. ഗുരുതരമായി പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും ബാക്കിയുള്ളവരെ മുക്കം കമ്മ്യൂണിറ്റി ഹെൽത്ത് സെന്‍ററിലും താമരശ്ശേരി താലൂക്ക് ആശുപത്രിയിലേക്കും കൊണ്ടുപോയി. ആക്രമിച്ച നായയെ നോർത്ത് കാരശ്ശേരി ഭാഗത്ത് വെച്ച് നാട്ടുകാർ പിടികൂടി കൊന്നു.
Last Updated : Feb 3, 2023, 8:22 PM IST