നിയമസഭ തെരഞ്ഞെടുപ്പ് ഫലം, തത്സമയം ഇടിവി ഭാരതിനൊപ്പം - മധ്യപ്രദേശ് തെരഞ്ഞെടുപ്പ് ഫലം തത്സമയം
Published : Dec 2, 2023, 5:13 PM IST
നാല് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം നിങ്ങളുടെ വിരല്‍ത്തുമ്പില്‍. ലീഡ് നില ഓരോ നിമിഷവും. വിവിധ മണ്ഡലങ്ങളില്‍ നിന്നും ഞങ്ങളുടെ പ്രതിനിധികൾ തയ്യാറാക്കിയ വിശദമായ തെരഞ്ഞെടുപ്പ് വാർത്തകൾ, വിശകലനങ്ങൾ... ഇന്ത്യയിലെ ഏറ്റവും വലിയ ഓൺലൈൻ മാധ്യമമായ ഇടിവി ഭാരതില്‍ തത്സമയം... ഡിസംബർ മൂന്നിന് രാവിലെ ആറ് മണി മുതല്‍... 2018 ല്‍ തെരഞ്ഞെടുപ്പില്‍ കേവല ഭൂരിപക്ഷം നേടിയിട്ടും അധികാരത്തിലെത്താൻ കഴിയാതെ പോയ കോൺഗ്രസ് അധികാരം തിരിച്ചുപിടിക്കുമോ ബിജെപി അധികാരം നിലനിർത്തുമോ എന്നതാണ് മധ്യപ്രദേശ് രാഷ്ട്രീയം ചർച്ച ചെയ്യുന്നത്. 230 അംഗ നിയമസഭയില്‍ 116 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് ആവശ്യം. 200 അംഗ നിയമസഭയില്‍ 101 അംഗങ്ങളുടെ ഭൂരിപക്ഷമാണ് രാജസ്ഥാനില്‍ അധികാരത്തിലെത്താൻ ആവശ്യമുള്ളത്. അധികാരം നിലനിർത്തുമെന്നാണ് കോൺഗ്രസ് കേന്ദ്രങ്ങൾ പറയുന്നത്. എന്നാല്‍ കോൺഗ്രസിലെ പടലപിണക്കം മുതലെടുത്ത് അധികാരത്തിലെത്താമെന്നാണ് ബിജെപി പറയുന്നത്. 90 സീറ്റുകളുള്ള ഛത്തീസ്‌ഗഡില്‍ കേവല ഭൂരിപക്ഷത്തിന് 46 സീറ്റുകളാണ് വേണ്ടത്. ഇത്തവണ ബിജെപി നിലമെച്ചപ്പെടുത്തുമെങ്കിലും കോൺഗ്രസ് അധികാരത്തിലെത്തുമെന്നാണ് എക്‌സിറ്റ് പോളുകൾ എല്ലാം പറയുന്നത്. ഡിസംബർ ഒൻപതിന് തെലങ്കാനയില്‍ കോൺഗ്രസ് സർക്കാർ സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് പിസിസി അധ്യക്ഷൻ രേവന്ദ് റെഡ്ഡി പോളിങിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞത്. എന്നാല്‍ 119 സീറ്റുകളുള്ള തെലങ്കാനയില്‍ 70 സീറ്റുകൾ നേടി മൂന്നാം തവണയും അധികാരത്തിലെത്തുമെന്നാണ് ബിആർഎസ് നേതാവ് കെടി രാമറാവു മാധ്യമങ്ങളോട് പറഞ്ഞത്. തെലങ്കാനയില്‍ ബിജെപി 13 സീറ്റുകൾ വരെ നേടുമെന്നാണ് ജൻ കി ബാത് എന്ന എക്‌സിറ്റ് പോൾ പറയുന്നത്. അങ്ങനെയെങ്കില്‍ അത് ബിആർഎസിനെയാകും ബാധിക്കുക എന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങളുടെ വിലയിരുത്തല്‍.