കേരളം

kerala

Sreenath Basi And Bhavana New Movie's Pooja In Kakkanad

ETV Bharat / videos

Sreenath Basi Bhavana New Movie : ഭാവനയും ശ്രീനാഥ് ഭാസിയും ഒന്നിച്ചെത്തുന്നു; പുതിയ ചിത്രത്തിന്‍റെ പൂജ നടന്നു - kerala news updates

By ETV Bharat Kerala Team

Published : Oct 18, 2023, 3:28 PM IST

എറണാകുളം: നവാഗതനായ ഇന്ദ്രജിത്ത് രമേശ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ പൂജ കാക്കനാട് നടന്നു. ഉര്‍വശി, ഭാവന, ശ്രീനാഥ്‌ ഭാസി എന്നിവര്‍ മുഖ്യകഥാപാത്രങ്ങളായെത്തുന്ന ചിത്രമാണിത് (Sreenath Basi Bhavana New Movie). 23 ഡ്രീംസ് പ്രൊഡക്ഷൻ ഹൗസിന്‍റെ ആദ്യ നിർമാണ സംരംഭമായ ചിത്രത്തില്‍ പ്രിയ വാര്യര്‍, അനഘ നാരായണന്‍, മാളവിക ശ്രീനാഥ് എന്നിവരും  പ്രാധാന വേഷങ്ങളിലെത്തുന്നുണ്ട്. രനീഷ്‌ അബു അബ്‌ദുല്‍ ഖാദര്‍ നിര്‍മാണം നിര്‍വഹിക്കുന്ന ചിത്രത്തിന് അര്‍ജുന്‍ കുളങ്ങത്തും പോള്‍ വര്‍ഗീസുമാണ് തിരക്കഥ രചിച്ചിരിക്കുന്നത്. നിർമാണ പങ്കാളിയായി ശ്രീ ലക്ഷ്‌മി പ്രകാശും ചിത്രത്തിനൊപ്പമുണ്ട്. ചിത്രത്തിന്‍റെ പൂജ ചടങ്ങിൽ പ്രശസ്‌ത നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ, നടനും നിർമാതാവുമായ മണിയൻപിള്ള രാജു, മമ്മൂട്ടിയുടെ പേഴ്‌സണൽ സ്റ്റാഫും നിർമാതാവുമായ ജോർജ് എന്നിവർ മുഖ്യാതിഥികളായി. സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഭാവന, ശ്രീനാഥ് ഭാസി, അനഘ നാരായണൻ, പ്രിയ വാര്യർ, മാളവിക ശ്രീനാഥ് തുടങ്ങിയവരും ചടങ്ങിൽ സംബന്ധിച്ചു (Sreenath Basi New Movie Pooja). മലയാളികളുടെ പ്രിയ താരങ്ങളായ ഭാവനയും ശ്രീനാഥ് ഭാസിയും ഒന്നിച്ചെത്തുന്ന പുതിയ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. 

ABOUT THE AUTHOR

...view details