കേരളം

kerala

Spirit Raid At Kannur

ETV Bharat / videos

Spirit Raid At Kannur കണ്ണൂരിൽ വൻ സ്‌പിരിറ്റ് വേട്ട : പിടിച്ചെടുത്തത് 6600 ലിറ്റർ സ്‌പിരിറ്റ്‌ - 6600 liter Spirit Seized

By ETV Bharat Kerala Team

Published : Sep 16, 2023, 8:22 PM IST

കണ്ണൂർ : കണ്ണൂർ പിലാത്തറ പഴയങ്ങാടി റൂട്ടിൽ വൻ സ്‌പിരിറ്റ് വേട്ട (Spirit Raid). നാഷണൽ പെർമിറ്റ്‌ ലോറിയിൽ കടത്തുകയായിരുന്ന 200 കാൻ സ്‌പിരിറ്റാണ് എക്‌സൈസ് (Excise Department) പാപ്പിനിശേരി റേഞ്ചിന്‍റെ നേതൃത്വത്തിൽ പിടികൂടിയത്. മംഗലാപുരത്തു നിന്ന് കൊച്ചിയിലേക്ക് കടത്തുന്നതിനിടെയാണ് പൊലീസിന്‍റെ വലയിലായത്. തലപ്പാടി ചെക്ക് പോസ്റ്റിലൂടെ കടക്കാതെ ചെറു റോഡുകളിലൂടെ ആണ് കേരളത്തിലേക്ക് വാഹനം എത്തിയത് എന്നാണ് കരുതുന്നത്. അസിസ്റ്റന്‍റ് എസൈസ് കമ്മിഷണർക്ക് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ മൂന്ന് സംഘങ്ങളായി നടത്തിയ റെയ്‌ഡിൽ ആണ് സ്‌പിരിറ്റ്‌ പിടികൂടിയത്. പിലാത്തറ പഴയങ്ങാടി റൂട്ടിൽ ഇന്ന് മൂന്ന് മണിയോടെ ആയിരുന്നു സംഭവം. KL 10 X 7757 എന്ന നാഷണൽ പെർമിറ്റ് ലോറിയിൽ മരപ്പൊടി നിറച്ച ചാക്കുകെട്ടുകൾക്കിടയിലായി രണ്ട് ലെയറുകളായിട്ടാണ് സ്‌പിരിറ്റ് കാനുകൾ കണ്ടെടുത്തത്. ഒരു കാനിൽ ഏകദേശം 33 ലിറ്റർ എന്ന ക്രമത്തിൽ 6600 ലിറ്റർ സ്‌പിരിറ്റ്‌ ആണ് ലോറിയിൽ ആകെ ഉണ്ടായിരുന്നത്. സംഭവത്തിൽ കാസർകോട് സ്വദേശി മൂസ കുഞ്ഞിനെ എക്‌സൈസ് സംഘം കസ്റ്റഡിയിൽ എടുത്തു. 14,000 ലിറ്ററിൽ ഏറെ മദ്യം ഉണ്ടാക്കാൻ കഴിയുന്നതാണ് പിടി കൂടിയ മദ്യം എന്നാണ് ലഭിക്കുന്ന വിവരം. സമീപകാലത്ത് എക്‌സൈസ് നടത്തിയ വലിയ റെയ്‌ഡുകളിൽ ഒന്നാണിത്. 

ABOUT THE AUTHOR

...view details