Video | നടുറോഡില്‍ യുവാക്കളുടെ നാഗനൃത്തം ; ചുവടിനൊത്ത് താളമൊപ്പിച്ച് ഹോണടിച്ച് ലോറി ഡ്രൈവർ - നാസിക്ക്
നാസിക് : ട്രക്കിന് മുന്നില്‍ നാഗ നൃത്തമാടി യുവാക്കള്‍. കസറ-ത്രയംബകേശ്വർ റോഡിൽ ട്രക്കിന്‍റെ ഹോണിനൊപ്പമാണ് യുവാക്കളുടെ നൃത്തം. മഴ തുടരുന്ന സാഹചര്യത്തില്‍ നിരവധി സഞ്ചാരികളാണ് പ്രദേശത്തേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. ഇങ്ങനെയെത്തിയവരാണ് ഇതിന് പിന്നിലെന്നാണ് വിവരം. അതേസമയം യുവാക്കളുടെ പ്രവര്‍ത്തിയില്‍ മറ്റ് യാത്രികര്‍ അതൃപ്‌തരാണ്. പ്രദേശത്ത് ഇത്തരത്തിലുള്ള പ്രകടനങ്ങള്‍ ഒഴിവാക്കാന്‍ പൊലീസ് ഇടപെടണമെന്നാണ് ഇവരുടെയും സമീപവാസികളുടെയും ആവശ്യം.
Last Updated : Feb 3, 2023, 8:24 PM IST