കേരളം

kerala

അന്തിമ സാമൂഹികാഘാത റിപ്പോര്‍ട്ട് പുറത്ത്

ETV Bharat / videos

Sabarimala Airport | 250 വീടുകളെ പൂര്‍ണമായും ബാധിക്കും ; അന്തിമ സാമൂഹികാഘാത റിപ്പോര്‍ട്ട് പുറത്ത് - അന്തിമ സാമൂഹികാഘാത റിപ്പോര്‍ട്ട് പുറത്ത്

By

Published : Jul 4, 2023, 4:27 PM IST

കോട്ടയം :ശബരിമല വിമാനത്താവള പദ്ധതിക്കായുള്ള അന്തിമ സാമൂഹികാഘാത റിപ്പോർട്ട് പ്രസിദ്ധീകരിച്ചു. പദ്ധതി 358 ഭൂവുടമകളെയും 250 ലധികം വീടുകളെയും നേരിട്ട് ബാധിക്കും. എരുമേലി വിമാനത്താവളത്തിനായി 3500 മീറ്റര്‍ നീളത്തിലുള്ള റണ്‍വേ വേണ്ടി വരും. 

ചെറുവള്ളി എസ്റ്റേറ്റിലെ ലയങ്ങളെ പദ്ധതി കാര്യമായി ബാധിക്കും. റണ്‍വേയ്‌ക്കായി വീണ്ടും പഠനം നടത്തി കൃത്യമായി സ്ഥലം അളന്ന് തിട്ടപ്പെടുത്തും. പദ്ധതിക്കായി ഭൂമിയും വീടും നഷ്‌ടമാകുന്നവര്‍ക്ക് പുനരധിവാസം ഉറപ്പാക്കുകയും കൃത്യമായ നഷ്‌ട പരിഹാരം ഉറപ്പ് വരുത്തുകയും വേണം. 

ചെറുവള്ളി എസ്‌റ്റേറ്റിലെ തൊഴിലാളികള്‍ക്ക് സ്‌പെഷ്യല്‍ പാക്കേജ് നല്‍കണമെന്നും പദ്ധതി പരോക്ഷമായി ബാധിക്കുന്നവര്‍ക്കും നഷ്‌ട പരിഹാരം ഉറപ്പ് വരുത്തണമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. മാത്രമല്ല പദ്ധതി പ്രദേശത്തെ ആരാധനാലയങ്ങള്‍ മാറ്റി സ്ഥാപിക്കാനുള്ള നടപടികള്‍ കൈക്കൊള്ളണം. 

റണ്‍വേയുടെ സ്ഥാനം കിഴക്ക് പടിഞ്ഞാറ് ദിശയിലേക്ക് മാറ്റിയതുകൊണ്ട് ചെറുവള്ളി എസ്റ്റേറ്റിന് പുറത്ത് നിന്ന് ഭൂമി ഏറ്റെടുക്കേണ്ടി വരുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. മേഖലയിലെ ജലാശയങ്ങളെയും മലനിരകളെയും സംബന്ധിച്ച് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്‍റെ മാര്‍ഗ നിര്‍ദേശം അനുസരിച്ചായിരിക്കും നടപടികളുണ്ടാവുക. നിലവില്‍ പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുമ്പോള്‍ പരാതിയ്‌ക്കിടവരാത്ത രീതിയില്‍ നടപടികള്‍ ഉണ്ടാകണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

also read:Sabarimala airport | ശബരിമല അന്താരാഷ്‌ട്ര വിമാനത്താവളം : ടിഒആറിനായി പരിസ്ഥിതി മന്ത്രാലയത്തിന്‍റെ ശുപാര്‍ശ 

ABOUT THE AUTHOR

...view details