കേരളം

kerala

Snowfall in Jammu and Kashmir

ETV Bharat / videos

Snowfall | കശ്‌മീരില്‍ മഞ്ഞുവീഴ്‌ച, കാർഗിൽ-സൻസ്‌കർ ദേശീയപാത അടച്ചു

By

Published : Jul 9, 2023, 2:03 PM IST

ശ്രീനഗര്‍ :ജമ്മു കശ്‌മീരില്‍ (Jammu and Kashmir) കനത്ത മഞ്ഞുവീഴ്‌ച (Snowfall). കാര്‍ഗിലിലാണ് (Kargil) നിലവില്‍ മഞ്ഞുവീഴ്‌ച കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്. ഇതേ തുടര്‍ന്ന് കാർഗിൽ-സൻസ്‌കർ ദേശീയ പാത 301ലൂടെയുള്ള ഗതാഗതം നിര്‍ത്തിവച്ചു.

അറബിക്കടലിൽ നിന്നും ബംഗാൾ ഉൾക്കടലിൽ നിന്നുമുള്ള ഈർപ്പം നിറഞ്ഞ കാറ്റിന്‍റെ പ്രതിപ്രവർത്തനമാണ് ഇപ്പോള്‍ ഇത്തരത്തിലൊരു അന്തരീക്ഷം അനുഭവപ്പെടാന്‍ കാരണമെന്ന് കാലാവസ്ഥ വകുപ്പ് ഡയറക്‌ടർ സോനം ലോട്ടസ് വ്യക്തമാക്കി. മണ്‍സൂണ്‍ കാലത്ത് കനത്ത മഴ അല്ലെങ്കില്‍ മഞ്ഞുവീഴ്‌ച ഉണ്ടാകുന്നത് പതിവാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ന് റിപ്പോര്‍ട്ട് ചെയ്‌ത മഞ്ഞുവീഴ്‌ച നാല് മുതല്‍ അഞ്ച് ഇഞ്ച് വരെയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

Also Read :Landslide in Jammu| ജമ്മു കശ്‌മീരില്‍ മണ്ണിടിച്ചില്‍; ദേശീയ പാതയുടെ ഒരു ഭാഗം ഒലിച്ച് പോയി

അതേസമയം, ജമ്മുവില്‍ പെയ്‌ത മഴയില്‍ മേഖലയിലെ ഝലം നദിയിലെ ജലനിരപ്പ് അപകടകരമായി ഉയര്‍ന്നിട്ടുണ്ടെന്ന് അധികൃതര്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. സ്ഥലത്ത് സ്ഥിതിഗതികള്‍ കൃത്യമായി നിരീക്ഷിക്കുന്നുണ്ടെന്നും ആരും പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്നും സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍, ഝലം നദിയിലും അതിന്‍റെ പോഷകനദികളിലും ജലനിരപ്പ് താഴ്ന്നുകൊണ്ടിരിക്കുകയാണ് എന്നാണ് നിലവില്‍ പുറത്തുവരുന്ന വിവരം.

ABOUT THE AUTHOR

...view details