VIDEO | ഷോപിയാനിലെ പീർ കി ഗലിയിൽ കനത്ത മഞ്ഞുവീഴ്‌ച ; മുഗള്‍ റോഡ് താത്കാലികമായി അടച്ചു - രജൗരി ജില്ല വാര്‍ത്തകള്‍
ശ്രീനഗര്‍ : ജമ്മുകശ്‌മീരിലെ ഷോപിയാനില്‍ കനത്ത മഞ്ഞുവീഴ്‌ച. പൂഞ്ച്, രജൗരി ജില്ലകളെ ബന്ധിപ്പിക്കുന്ന മുഗള്‍ റോഡ് താത്കാലികമായി അടച്ചു. മഞ്ഞ് നീക്കം ചെയ്‌തതിന് ശേഷം പാത വീണ്ടും തുറക്കുമെന്ന് പൂഞ്ച് റേഞ്ച് ഡിവൈഎസ്‌പി അഫ്‌താബ് ബുഖാരി അറിയിച്ചു. കഴിഞ്ഞ ദിവസം രാത്രിയില്‍ കനത്ത മഞ്ഞ് വീഴ്‌ചയായിരുന്നെന്നും പീർ കി ഗലിയിൽ 2 അടിയോളം കനത്തിലായിരുന്നെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
Last Updated : Feb 3, 2023, 8:29 PM IST