Snake Inside Helmet ഹെല്‍മറ്റിനകത്തൊരു മൂർഖൻ കുഞ്ഞ്, വേണം ജാഗ്രത...video
Published : Oct 4, 2023, 4:07 PM IST
തൃശൂർ:ചെറിയ ഒരു അശ്രദ്ധ ഒരുപക്ഷേ വലിയ അപകടം ക്ഷണിച്ചു വരുതിയേക്കാം. വാഹനം ഓടിക്കുന്നത് മുതല്‍ ഹെല്‍മറ്റ് ധരിക്കുന്നത് വരെയുള്ള നിരവധി കാര്യങ്ങളില്‍ അശ്രദ്ധ വലിയ അപകടങ്ങൾക്ക് കാരണമാകാറുണ്ട്. എന്നാല്‍ ഇനി പറയുന്നത് കൂടുതല്‍ ജാഗ്രതയും ശ്രദ്ധയും ആവശ്യമുള്ള കാര്യമാണ്. ഇത് തൃശൂർ പുത്തൂർ പൊന്തേക്കല്‍ സ്വദേശി സോജന്‍റെ സ്‌കൂട്ടറും ഹെല്‍മറ്റുമാണ്. ജോലി സ്ഥലത്ത് പാർക്ക് ചെയ്ത സ്‌കൂട്ടറിൽ പ്ലാറ്റ്‌ഫോമിൽ തന്നെ ഹെൽമറ്റും സൂക്ഷിച്ചു. ജോലി കഴിഞ്ഞ് സ്‌കൂട്ടർ എടുത്ത് പോകാൻ തുടങ്ങുമ്പോഴാണ് ഹെൽമറ്റിനകത്തേക്ക് എന്തോ കയറി പോകുന്നത് കണ്ടത്. പാമ്പാണെന്ന് തോന്നി. ഉടൻ വനം വകുപ്പിന്‍റെ സഹായം അഭ്യർത്ഥിച്ചു. ഉടൻ തന്നെ സർപ്പ വളണ്ടിയർ ലിജോ സ്ഥലത്തെത്തി. ഇനിയുള്ള കാര്യങ്ങൾ ലിജോ പറയും...
ഹെല്‍മറ്റിലെ കുഞ്ഞുമൂർഖൻ: പുറമെ കാണാൻ ഇല്ലെങ്കിലും ഹെൽമറ്റിന്‍റെ ഉള്ളിലെ ഒരു ഭാഗം മറ്റി ഉള്ളിലേക്ക് നോക്കിയപ്പോഴാണ് ഉഗ്രവിഷമുള്ള മൂർഖൻ പാമ്പിനെ കണ്ടെത്തിയത്. വലിയ പാമ്പുകളെക്കാൾ കൂടുതൽ അപകടമാണ് മൂർഖന്റെ കുഞ്ഞ് കടിച്ചാൽ എന്ന് സർപ്പ വളണ്ടിയർ ലിജോ പറയുന്നു.