കേരളം

kerala

Snake In Thrissur Vigilance Court

ETV Bharat / videos

കോടതിയിലെ അലമാരയില്‍ പാമ്പ്; കണ്ടത് സാക്ഷി പറയാനെത്തിയയാള്‍; കോടതി നടപടികള്‍ തടസപ്പെട്ടു

By ETV Bharat Kerala Team

Published : Nov 29, 2023, 8:45 PM IST

തൃശൂർ:തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ പാമ്പ് കയറി. ഒരു മണിക്കൂറോളം കോടതി നടപടികള്‍ തടസപ്പെട്ടു. ഉച്ചയ്‌ക്ക് 3 മണിയോടെയാണ് സംഭവം. കോടതിയില്‍ സാക്ഷി പറയാനെത്തിയയാളാണ് ഓഫിസിലെ അലമാരയ്‌ക്കുള്ളില്‍ പാമ്പിനെ കണ്ടത്. സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ കോടതി ജീവനക്കാരെ വിവരം അറിയിക്കുകയായിരുന്നു. ഇതിനിടെ പാമ്പ് അലമാരയിലെ ഫയലിന് ഇടയിലൂടെ ഇഴഞ്ഞു നീങ്ങി. കോടതി ജീവനക്കാര്‍ അലമാരയില്‍ പാമ്പിനെ തെരഞ്ഞെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് കോടതി ജീവനക്കാര്‍ സോഷ്യല്‍ ഫോറസ്ട്രി തൃശൂര്‍ ഡിവിഷന്‍ ഓഫിസില്‍ വിവരം അറിയിച്ചു. ഇതോടെ സ്പെഷ്യല്‍ ഇന്‍വെറ്റിഗേഷന്‍ ആന്‍ഡ് പ്രൊട്ടക്ഷന്‍ വിങ്ങിന്‍റെ ഫോണ്‍ നമ്പര്‍ കോടതി ജീവനക്കാര്‍ക്ക് നല്‍കി. ഈ നമ്പറില്‍ ബന്ധപ്പെട്ടതിന് പിന്നാലെ എസ്.ഐ.പി വിഭാഗം ഉദ്യോഗസ്ഥന്‍ സ്ഥലത്തെത്തി. ഓഫിസിലെത്തിയ ഉദ്യോഗസ്ഥന്‍ അര മണിക്കൂറോളം തെരച്ചില്‍ നടത്തിയതിന് ശേഷമാണ് അലമാരയ്‌ക്കുള്ളില്‍ നിന്നും പാമ്പിനെ കണ്ടെത്തിയത്. പിടികൂടിയത് ചേരയാണെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഇതോടെ കോടതി ജീവനക്കാര്‍ക്ക് ആശ്വാസമായി. ഇതിന് പിന്നാലെ കോടതി നടപടികള്‍ പുനഃരാരംഭിച്ചു.  പിടികൂടിയ പാമ്പിനെ വനം വകുപ്പ് കൊണ്ടുപോയി വനമേഖലയില്‍ തുറന്ന് വിട്ടു. 

also read:കാറിനകത്ത് മൂര്‍ഖന്‍, 'ഫിനോയില്‍ പ്രയോഗത്തില്‍' ബോധം പോയി ; കൃത്രിമ ശ്വാസം നല്‍കി രക്ഷപ്പെടുത്തല്‍

ABOUT THE AUTHOR

...view details