കേരളം

kerala

SNAKE

ETV Bharat / videos

Video| വേണം ജാഗ്രത, വിദ്യാര്‍ഥിനിയുടെ ഷൂസില്‍ പാമ്പ് - കോവിലങ്കുളം

By

Published : Feb 17, 2023, 1:35 PM IST

തെങ്കാശി: സ്‌കൂള്‍ വിദ്യാര്‍ഥിനിയുടെ ഷൂസില്‍ നിന്നും പാമ്പിനെ പിടികൂടി. തമിഴ്‌നാട് തെങ്കാശിയിലെ കോവിലങ്കുളം ഗ്രാമത്തിലാണ് സംഭവം. രാവിലെ സ്‌കൂളില്‍ പോകാനുള്ള തയ്യാറെടുപ്പുകള്‍ നടത്തുന്നതിനിടെയാണ് ഷൂസില്‍ പാമ്പിനെ കണ്ടത്. തുടര്‍ന്ന് കുട്ടി വിവരം വീട്ടുകാരോട് പറയുകയും അവര്‍ പാമ്പ് പിടിത്തക്കാരനെ അറിയിക്കുകയും ചെയ്‌തു. പിന്നാലെ സ്ഥലത്തെത്തിയ പരമേഷ് ദാസ് എന്നയാൾ പാമ്പിനെ പിടികൂടിയ ശേഷം വനത്തില്‍ തുറന്നുവിടുകയായിരുന്നു. ഡെൻഡ്രെലാഫിസ് വിഭാഗത്തില്‍പ്പെട്ട വിഷമില്ലാത്തയിനം പാമ്പിനെയാണ് ഷൂസില്‍ നിന്നും പിടികൂടി വനത്തില്‍ തുറന്നുവിട്ടത്.

ABOUT THE AUTHOR

...view details