പത്തി വിടര്‍ത്തി മൂര്‍ഖന്‍ പാമ്പുകള്‍ ചാക്കിലാക്കി വനപാലകര്‍; കോട്ടയത്ത് വീട്ടുവളപ്പില്‍ ഉഗ്രവിഷമുള്ള പാമ്പുകള്‍
Published : Dec 31, 2023, 5:32 PM IST
കോട്ടയം: മൂലേടത്ത് പുരയിടത്തിൽ നിന്നും രണ്ട് മൂർഖൻ പാമ്പുകളെ പിടികൂടി (Cobra captured at Kottayam Mooledom). ഇന്നലെ (ഡിസംബർ 30) വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം. പാമ്പിനെ കണ്ട നാട്ടുകാർ സംഭവം വനം വകുപ്പിൽ അറിയിച്ചു. തുടർന്ന് വനം വകുപ്പ് അറിയിച്ചതിനെ തുടർന്ന് സ്നേക്ക് റസ്ക്യൂ ടീം സ്ഥലത്തെത്തി പാമ്പിനെ പിടികൂടുകയായിരുന്നു. കഴിഞ്ഞ മാസം തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ നിന്ന് പാമ്പിനെ പിടികൂടിയിരുന്നു. കോടതിയിൽ സാക്ഷി പറയാനെത്തിയ ആളാണ് പാമ്പിനെ കണ്ടത്. തുടർന്ന് ഒരു മണിക്കൂറോളം കോടതി നടപടികള്‍ തടസപ്പെട്ടു. ഓഫിസിലെ അലമാരയ്‌ക്കുള്ളിലാണ് പാമ്പിനെ കണ്ടത്. സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ കോടതി ജീവനക്കാരെ വിവരം അറിയിച്ചു. എന്നാൽ, കോടതി ജീവനക്കാര്‍ അലമാരയില്‍ പാമ്പിനെ തെരഞ്ഞെങ്കിലും കണ്ടെത്താൻ സാധിച്ചില്ല. തുടര്‍ന്ന് സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ആന്‍ഡ് പ്രൊട്ടക്ഷന്‍ വിങ്ങിലെ എസ്.ഐ.പി വിഭാഗം ഉദ്യോഗസ്ഥന്‍ സ്ഥലത്തെത്തി അലമാരയ്‌ക്കുള്ളിൽ നിന്ന് തന്നെ പാമ്പിനെ പിടികൂടി.
Also read:കോടതിയിലെ അലമാരയില്‍ പാമ്പ്; കണ്ടത് സാക്ഷി പറയാനെത്തിയയാള്‍; കോടതി നടപടികള്‍ തടസപ്പെട്ടു