കേരളം

kerala

ഒംനി വാനും ലോറിയും കൂട്ടിയിടിച്ച് അപകടം

ETV Bharat / videos

തൃച്ചിയില്‍ ലോറിയും ഒംനി വാനും കൂട്ടിയിടിച്ചു ; 6 പേര്‍ക്ക് ദാരുണാന്ത്യം - പൊലീസ് സൂപ്രണ്ട് സുജിത്ത് കുമാര്‍

By

Published : Mar 19, 2023, 11:41 AM IST

ചെന്നൈ: തൃച്ചി ബൈപ്പാസിന് സമീപം ലോറിയും ഒംനി വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ആറ് പേര്‍ക്ക് ദാരുണാന്ത്യം. ഞായറാഴ്‌ച പുലര്‍ച്ചെ 3.50 ഓടെയായിരുന്നു അപകടം. മരിച്ചവരില്‍ സ്‌ത്രീകളും കുട്ടികളും ഉള്‍പ്പെടുന്നു. ഇവര്‍ സംഭവ സ്ഥലത്തുതന്നെ മരിക്കുകയായിരുന്നു.

അപകടത്തില്‍ പരിക്കേറ്റ മൂന്നുപേരെ ആശുപത്രിയില്‍ എത്തിച്ചു. ചികിത്സയില്‍ കഴിയുന്ന ഇവരുടെ നില ഗുരുതരമാണ്. സേലം ഇടപ്പാടിയില്‍ നിന്ന് കുംഭകോണത്തേക്ക് ക്ഷേത്ര ദര്‍ശനത്തിനായി പോയ കുടുംബത്തിലെ ഒമ്പത് പേരാണ് ഒംനി വാനില്‍ ഉണ്ടായിരുന്നത്. 

തൃച്ചിയില്‍ നിന്ന് കരൂരിലേക്ക് മരം കയറ്റി പോവുകയായിരുന്ന ലോറിയുമായാണ് വാന്‍ കൂട്ടിയിടിച്ചത്. ഡ്രൈവര്‍ ഉറങ്ങി പോയതാണോ അപകടകാരണം എന്ന സംശയത്തിലാണ് പൊലീസ്. ഇടിയുടെ ആഘാതത്തില്‍ വാന്‍ പൂര്‍ണമായും തകര്‍ന്നു. 

മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. ജില്ല പൊലീസ് സൂപ്രണ്ട് സുജിത്ത് കുമാര്‍ അപകടസ്ഥലം സന്ദര്‍ശിച്ചു. തുടര്‍ന്ന് പൊലീസുകാരോട് അപകടത്തെക്കുറിച്ച് ചോദിച്ചറിഞ്ഞു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ജില്ല പൊലീസ് സൂപ്രണ്ട് അറിയിച്ചു. 

കഴിഞ്ഞ ദിവസം തമിഴ്‌നാട്ടിലെ തേനിയില്‍ കാറും ലോറിയും ഇടിച്ചുണ്ടായ അപകടത്തില്‍ കോട്ടയം സ്വദേശികളായ രണ്ട് യുവാക്കള്‍ മരിച്ചിരുന്നു. ഇവര്‍ സഞ്ചരിച്ചിരുന്ന കാറിന്‍റെ ടയര്‍ പൊട്ടുകയും നിയന്ത്രണം നഷ്‌ടപ്പെട്ട് ലോറിയില്‍ വന്നിടിക്കുകയുമായിരുന്നു. 

ABOUT THE AUTHOR

...view details