കേരളം

kerala

Moozhiyar Dam opened

ETV Bharat / videos

Shutters Of Moozhiyar Dam Opened : പത്തനംതിട്ടയില്‍ കനത്ത മഴ; മൂഴിയാര്‍ ഡാം തുറന്നു, സായിപ്പന്‍കുഴിയില്‍ ഉരുള്‍പൊട്ടല്‍ സംശയം - dam opened

By ETV Bharat Kerala Team

Published : Sep 2, 2023, 6:55 AM IST

പത്തനംതിട്ട :ജില്ലയിലെ കിഴക്കന്‍ മലയോര മേഖലയില്‍ തുടരുന്ന ശക്തമായ മഴയില്‍ ജലനിരപ്പ് ഉയര്‍ന്ന മൂഴിയാര്‍ ഡാമിന്‍റെ ഷട്ടറുകള്‍ തുറന്നു (Pathanamthitta Moozhiyar Dam opened). ഡാമിന്‍റെ മൂന്ന് ഷട്ടറുകളാണ് തുറന്നത്. 30 സെന്‍റീമീറ്റര്‍ ഉയരത്തിലാണ് ഷട്ടറുകള്‍ ഉയര്‍ത്തിയത്. എന്നാല്‍ രണ്ട് ഷട്ടറുകള്‍ പിന്നീട് അടച്ചു. കനത്ത മഴയെ തുടര്‍ന്ന് മൂഴിയാര്‍ സായിപ്പന്‍കുഴിയില്‍ ഉരുള്‍പൊട്ടിയതായും സംശയമുണ്ട്. വനമേഖലയില്‍ നിന്നുണ്ടാകുന്ന മലവെള്ളപ്പാച്ചിലാണ് ഉരുള്‍പൊട്ടല്‍ (Landslide in Pathanamthitta) സംശയത്തിന് കാരണം. സായിപ്പന്‍കുഴിയില്‍ നിന്നും മലവെള്ളപ്പാച്ചിലുണ്ടാകുന്നത് പമ്പയില്‍ ജലനിരപ്പ് ഉയരാന്‍ കാരണമാകും. പമ്പ ത്രിവേണി ഭാഗത്തും ജലനിരപ്പ് ഉയർന്നിട്ടുണ്ട്. ഇന്നാണ് (സെപ്‌റ്റംബര്‍ 2) പമ്പയാറ്റില്‍ ആറന്മുള വള്ളം കളി. പമ്പയിൽ ജലനിരപ്പ് ഉയരുന്നത് വള്ളം കളിക്ക് അനുകൂലമാകുമെന്നാണ് വിലയിരുത്തല്‍. എന്നാല്‍ മഴ തുടരുന്ന സാഹചര്യത്തിൽ പമ്പയിലേക്ക് കൂടുതൽ വെള്ളം ഒഴുകിയെത്തിയാൽ അത് വള്ളം കളിയെ ബാധിക്കുമോ എന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്. അതേസമയം ഗവിയിലേക്കുള്ള പാതയില്‍ മണ്ണിടിച്ചില്‍ ഉണ്ടായി. ഇതേതുടർന്ന് പാത അടച്ചു. കനത്ത മഴയെ തുടര്‍ന്ന് ഇന്നലെ ജില്ലയില്‍ റെഡ് അലര്‍ട്ട് (Red alert in Pathanamthitta) പ്രഖ്യാപിച്ചിരുന്നു. നദീതീരങ്ങളിൽ താമസിക്കുന്നവർ ഉൾപ്പെടെ കനത്ത ജാഗ്രത പാലിക്കണമെന്ന് ജില്ല ഭരണകൂടം നിർദേശം നൽകിയിട്ടുണ്ട്. 

ABOUT THE AUTHOR

...view details