കേരളം

kerala

Shiva Rajkumar - Jayaram Ghost Press Meet

ETV Bharat / videos

Shiva Rajkumar Jayaram Ghost Press Meet : ശിവണ്ണക്കായി മൂളിപ്പാട്ട് പാടി ജയറാം; 'ഗോസ്റ്റ്' വരികയായി - ഗോസ്റ്റ് വരികയായി

By ETV Bharat Kerala Team

Published : Oct 17, 2023, 4:44 PM IST

എറണാകുളം: കന്നഡ താരം ശിവ രാജ്‌കുമാറിനായി മൂളിപ്പാട്ട് പാടി വൈറലാവുകയാണ് മലയാളത്തിന്‍റെ പ്രിയ താരം ജയറാം. തെന്നിന്ത്യയുടെ പ്രിയപ്പെട്ട ശിവണ്ണ നായകനാകുന്ന 'ഗോസ്റ്റ്' (Ghost) എന്ന ചിത്രത്തിന്‍റെ പ്രമോഷണൽ പരിപാടികൾക്കായി കൊച്ചിയിൽ എത്തിയപ്പോൾ ആയിരുന്നു പ്രസ് മീറ്റിനിടെ ജയറാമിന്‍റെ മൂളിപ്പാട്ട് (Shiva Rajkumar - Jayaram Ghost Press Meet). ചൂടേറിയ സംവാദങ്ങൾ നടക്കുന്നതിനിടയിലാണ് രംഗമൊന്ന് ശാന്തമാക്കാൻ ജയറാം മൂളിപ്പാട്ട് പാടിയത്. ശിവരാജ്‌കുമാറിനെന്ന് പറഞ്ഞുകൊണ്ടാണ് ജയറാം പാടുന്നത്. ഒക്‌ടോബർ 19ന് 'ഗോസ്റ്റ് ആഗോളവ്യാപകമായി റിലീസിനൊരുങ്ങുകയാണ്. ശിവ രാജ്‍കുമാര്‍ നായകനാവുന്ന ആദ്യ പാന്‍ ഇന്ത്യന്‍ ചിത്രം കൂടിയാണിത്. കന്നഡയ്‌ക്കൊപ്പം തമിഴ്, മലയാളം, തെലുഗു, ഹിന്ദി ഭാഷകളില്‍ ചിത്രം പ്രദർശനത്തിനെത്തും. എം ജി ശ്രീനിവാസാണ് 'ഗോസ്റ്റി'ന്‍റെ സംവിധായകൻ. ജയറാമും ചിത്രത്തില്‍ പ്രധാന വേഷത്തിലുണ്ട്. ബോളിവുഡ് താരം അനുപം ഖേറാണ് ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സന്ദേശ് പ്രൊഡക്ഷൻസിന്‍റെ ബാനറിൽ സന്ദേശ് നാഗരാജ് നിർമിച്ചിരിക്കുന്ന ഈ ചിത്രം ആക്ഷന് പ്രാധാന്യം നൽകിക്കൊണ്ടാണ് ഒരുക്കിയിരിക്കുന്നത്. പ്രശാന്ത് നാരായണൻ, സത്യ പ്രകാശ്, അർച്ചന ജോയ്‌സ് എന്നിവർ 'ഗോസ്റ്റി'ല്‍ മറ്റ് പ്രധാന വേഷങ്ങളില്‍ അണിനിരക്കുന്നു.

ABOUT THE AUTHOR

...view details