കേരളം

kerala

Shibu Baby John On Puthuppally Bypoll Result

ETV Bharat / videos

Shibu Baby John On Puthuppally Bypoll Result 'പുതുപ്പള്ളി വിജയം പിണറായി വിജയൻ്റെ മൗനത്തെ വലിച്ചു കീറിയ വിധി' : ഷിബു ബേബി ജോൺ - ഷിബു ബേബി ജോൺ

By ETV Bharat Kerala Team

Published : Sep 8, 2023, 10:44 PM IST

കൊല്ലം :പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലേറ്റ (Puthuppally Bypoll) പരാജയത്തിൻ്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്‌ക്കണമെന്ന് ആർ എസ് പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ (RSP State Secretary Shibu Baby John). പിണറായി വിജയൻ്റെ മൗനത്തെ വലിച്ചു കീറിയ വിധിയാണ് പുതുപ്പള്ളിയിലേത്. ഉമ്മൻ ചാണ്ടിയുടെ മാനം പിണറായി വിജയൻ്റെ മൗനത്തെ വലിച്ചു കീറിയെന്നും ഈ സർക്കാർ മരിച്ചുവെന്നും ഷിബു ബേബി ജോൺ പറഞ്ഞു. ഇപ്പോൾ സർക്കാരിനെ കേരളത്തിൽ പൊതുദർശനത്തിന് വച്ചിരിക്കുകയാണ്. പുതുപ്പള്ളിക്കാർ അതിൽ ആദ്യ റീത്ത് സമർപ്പിച്ചു. സ്ഥാനാർഥിയെ നിർത്താതെ ഇരിക്കുന്നതായിരുന്നു ഇതിലും നല്ലതെന്നും ഷിബു ബേബി ജോൺ പറഞ്ഞു. സോഷ്യൽ മീഡിയയിലെ ഗുണ്ടകളെ വച്ചുകൊണ്ട് ആരെയും ആക്ഷേപിക്കുന്ന രാഷ്‌ട്രീയമാണ് പിണറായി വിജയന്‍റെതെങ്കിൽ നന്മയുടെ രാഷ്‌ട്രീയത്തെ പ്രതിനിധാനം ചെയ്യുകയായിരുന്നു ഉമ്മൻ ചാണ്ടി ചെയ്‌തത്. സിപിഎം ഒരിക്കലും പാഠം പഠിക്കില്ല. യു. ഡി എഫിന് ഉണ്ടായത് വലിയ വിജയമാണ്. നല്ല കമ്മ്യൂണിസ്റ്റുകാർ യു ഡി എഫിന് വോട്ട് ചെയ്‌തുവെന്നും ഷിബു ബേബി ജോൺ കൊല്ലത്ത് പറഞ്ഞു.

ABOUT THE AUTHOR

...view details