കേരളം

kerala

ETV Bharat / videos

കുട്ടിയെ വിഴുങ്ങിയെന്ന് കരുതിയ മുതലയെ പിടികൂടി നാട്ടുകാർ, ശേഷം സംഭവിച്ചത് - മധ്യപ്രദേശിൽ മുതലയെ നാട്ടുകാർ പിടികൂടി

By

Published : Jul 13, 2022, 5:05 PM IST

Updated : Feb 3, 2023, 8:24 PM IST

ഷിയോപൂർ: മധ്യപ്രദേശിലെ ചമ്പൽ നദിക്കരയിൽ നിന്ന് കുട്ടിയെ വിഴുങ്ങിയെന്ന് കരുതിയ മുതലയെ പിടികൂടി നാട്ടുകാർ. മുതലയുടെ വയറ്റിൽ കുട്ടി ജീവനോടെയുണ്ടെന്ന് ആയിരുന്നു നാട്ടുകാരുടെ വിചാരം. കുട്ടിക്ക് ശ്വാസം കിട്ടാനായി വടി കൊണ്ട് മുതലയുടെ വാ തുറന്നുവച്ചു. ചിലർക്ക് മുതലയെ കീറിമുറിച്ച് നോക്കണം എന്നായി. അധികൃതർ നടത്തിയ പരിശോധനയിൽ കുട്ടിയെ മുതല വിഴുങ്ങിയില്ലെന്ന് കണ്ടെത്തി നാട്ടുകാരെ ബോധിപ്പിച്ചു. അവസാനം മുതല ജീവനും കൊണ്ട് നദിയിലേക്ക് തന്നെ പോയി. തുടർന്ന് പുഴയിൽ നടത്തിയ തിരച്ചിലിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തി.
Last Updated : Feb 3, 2023, 8:24 PM IST

ABOUT THE AUTHOR

...view details