ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ സന്ദർശനം നടത്തി ശശി തരൂർ എംപി - പുതുപ്പള്ളി പള്ളി
കോട്ടയം : അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ കല്ലറ സന്ദർശിച്ച് ശശി തരൂർ എംപി. ഇന്നലെ ഉച്ചയോടെ ആയിരുന്നു ശശി തരൂർ പുതുപ്പള്ളി സെന്‍റ് ജോർജ് ഓർത്തഡോക്‌സ് വലിയ പള്ളിയിലെ ഉമ്മൻ ചാണ്ടിയുടെ കല്ലറ സന്ദർശിക്കാനെത്തിയത്. തുടർന്ന് ഉമ്മൻ ചാണ്ടിയുടെ ഭാര്യ മറിയാമ്മ, മക്കളായ മറിയം ഉമ്മന്‍, അച്ചു ഉമ്മന്‍, ചാണ്ടി ഉമ്മന്‍ എന്നിവരെയും മറ്റു കുടുംബാംഗങ്ങളെയും ശശി തരൂർ സന്ദർശിച്ചു. ഇന്നലെ എം എ യൂസഫലിയും ഉമ്മൻ ചാണ്ടിയുടെ കല്ലറ സന്ദർശിക്കാൻ എത്തിയിരുന്നു. ഉമ്മൻ ചാണ്ടിയുടെ കുടുംബാംഗങ്ങളെയും അദ്ദേഹം സന്ദർശിച്ചിരുന്നു. തുടർന്ന് പുതുപ്പള്ളി പള്ളിയിലെ ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ പുഷ്‌പചക്രം സമർപ്പിച്ചു. കഴിഞ്ഞ ദിവസം നടൻ ജയറാമും ഉമ്മൻ ചാണ്ടിയുടെ കല്ലറ സന്ദർശിക്കാന്‍ എത്തിയിരുന്നു. ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ നടന്ന പ്രത്യേക പ്രാർഥനയിലും താരം പങ്കെടുത്തു. കുടുംബാംഗങ്ങളെ കണ്ട് അനുശോചനം അറിയച്ച ശേഷമാണ് ജയറാം മടങ്ങിയത്. പുതുപ്പള്ളി പള്ളിയിലെ ഉമ്മൻ ചാണ്ടിയുടെ കല്ലറ സന്ദർശിക്കാൻ നിരവധിയാളുകളാണ് ദിനവും ഇവിടേക്ക് എത്തുന്നത്.
Also read :'പ്രതിസന്ധികളിൽ തളരാത്ത വ്യക്തിത്വം'; ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ സന്ദർശനം നടത്തി എംഎ യൂസഫലി