കേരളം

kerala

Protest Against Governor

ETV Bharat / videos

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ എരമംഗലത്ത് എസ്‌എഫ്‌ഐ-ഡിവൈഎഫ്‌ഐ കരിങ്കൊടി പ്രതിഷേധം - ഗവര്‍ണര്‍ക്ക് കരിങ്കൊടി

By ETV Bharat Kerala Team

Published : Jan 10, 2024, 2:30 PM IST

മലപ്പുറം:ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ (Governor Arif Mohammed Khan) മലപ്പുറം ജില്ലയിലെ എരമംഗലത്തും കരിങ്കൊടി പ്രതിഷേധം. എസ്‌എഫ്‌ഐ - ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണ് ഗവര്‍ണര്‍ക്ക് നേരെ കരിങ്കൊടി കാട്ടിയത്. ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തു (SFI DYFI Black Flag Protest Against Governor). മുന്‍ എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായിരുന്ന പിടി മോഹന കൃഷ്‌ണന്‍ അനുസ്‌മരണ പരിപാടിയില്‍ പങ്കെടുക്കാൻ എത്തിയതായിരുന്നു ഗവര്‍ണര്‍. കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍ അധ്യക്ഷനാകുന്ന പരിപാടിയില്‍ രമേശ് ചെന്നിത്തലയാണ് മുഖ്യാതിഥി. ഇ ടി മുഹമ്മദ് ബഷീര്‍ എംപി, പി നന്ദകുമാര്‍ എംഎല്‍എ തുടങ്ങിയവര്‍ക്കും പരിപാടിയിലേക്ക് ക്ഷണമുണ്ട്. അതേസമയം സ്ഥലത്ത് ഗവര്‍ണര്‍ക്കെതിരെ എസ്‌എഫ്‌ഐ പ്രതിഷേധ ബാനറുകളും കെട്ടിയിരുന്നു. 'മിസ്റ്റര്‍ ചാന്‍സലര്‍ യു ആര്‍ നോട്ട് വെല്‍ക്കം ഹിയര്‍' എന്ന് എഴുതിയ ബാനറാണ് എസ്‌എഫ്‌ഐ പ്രവർത്തകർ സ്ഥാപിച്ചിട്ടുള്ളത്. നേരത്തെ ഇടുക്കിയിലും ഗവര്‍ണര്‍ക്കെതിരെ എസ്‌എഫ്‌ഐ കരിങ്കൊടി വീശി പ്രതിഷേധിച്ചിരുന്നു. തൊടുപുഴ വെങ്ങല്ലൂരിലാണ് പ്രവര്‍ത്തകര്‍ ഗവര്‍ണറെ കരിങ്കൊടി കാണിച്ചത്. കരിങ്കൊടി പ്രതിഷേധം നടത്തിയ എസ്എഫ്ഐ പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയും ചെയ്‌തിരുന്നു. 

ABOUT THE AUTHOR

...view details