കേരളം

kerala

രാജേഷിന്‍റെ ശിൽപങ്ങൾ

ETV Bharat / videos

മനസുനിറയെ ചിത്രകല, വീടുനിറയെ ശിൽപങ്ങൾ... രാജേഷിന്‍റെ ശിൽപങ്ങൾക്ക് അഴകും ആകർഷണവുമേറെ - Sculptures

By

Published : Apr 30, 2023, 3:23 PM IST

ഇടുക്കി: കുമ്പിൾ തടിയിൽ തീർത്ത ഗജലക്ഷ്‌മി, ലാസ്യ ഭാവത്തില്‍ നർത്തകിമാർ, ലൂസിഫറിലൂടെ മോഹൻലാൽ അവിസ്‌മരണീയമാക്കിയ സ്റ്റീഫൻ നെടുമ്പള്ളി.. ഇടുക്കി കട്ടപ്പന പുത്തൻപുരയ്‌ക്കൽ രാജേഷിന്‍റെ വീട്ടിലെ ശിൽപ ചാരുത ഇങ്ങനെ നീളുകയാണ്. 12-ാം വയസിൽ ആരംഭിച്ചതാണ് രാജേഷിന്‍റെ ശിൽപ നിർമാണം. 

ശില്‍പ നിര്‍മാണത്തിന് പുറമെ കൊത്തുപണിയും രാജേഷിന് നന്നായി വഴങ്ങും. സ്വന്തം വീട് തന്നെയാണ് രാജേഷിന്‍റെ പ്രധാന പണിപ്പുര. വീടിന്‍റെ ഓരോ കോണിലും ശിൽപങ്ങൾ പണിതിട്ടുണ്ട് ഈ കലാകാരന്‍. ഇവയില്‍ ഏറ്റവും ആകര്‍ഷണം വീട്ടുമുറ്റത്തെ നർത്തകിയുടെ ശിൽപമാണ്. 

തടിയിലും കളിമണ്ണിലുമാണ് പ്രധാനമായും ശിൽപങ്ങൾ ഒരുക്കിയിരിക്കുന്നത്. കുമ്പിൾ തടിയിൽ തീർത്ത ഗജലക്ഷ്‌മി ശിൽപത്തിന് ഏഴടി വീതിയും രണ്ട് അടി നീളവുമുണ്ട്. ആരാധനാലയങ്ങളിലെ പ്രതിഷ്‌ഠക്കായി ശ്രീനാരായണഗുരുവിന്‍റെയും യേശു ക്രിസ്‌തുവിന്‍റെ ക്രൂശിത രൂപവും രാജേഷ് ഒരുക്കിയിട്ടുണ്ട്. 

also read:തൃശൂര്‍ പൂരം; തിടമ്പേറ്റി ഗജസാമ്രാട്ട് തെച്ചിക്കോട്ട് രാമചന്ദ്രന്‍, ആരവങ്ങളില്‍ ലയിച്ച് പൂരനഗരി

ഗ്ലാസ് പെയിന്‍റിങ്ങിലും പ്രാവീണ്യം തെളിയിച്ചിട്ടുള്ള രാജേഷിനെ തേടി നിരവധി പുരസ്‌കാരങ്ങളും എത്തിയിട്ടുണ്ട്. തമിഴ്‌നാട് ഗൂഡല്ലൂരിലെ ക്ഷേത്രത്തിലേയ്‌ക്കായി ശിൽപങ്ങൾ ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് ഈ കലാകാരൻ.                                

ABOUT THE AUTHOR

...view details