കേരളം

kerala

ETV Bharat / videos

സുഹൃത്തുക്കൾക്കൊപ്പം തടാകത്തിൽ കുളിക്കാനിറങ്ങിയ സ്‌കൂൾ വിദ്യാർഥി മുങ്ങിമരിച്ചു ; നടുക്കും വീഡിയോ - national news

By

Published : Sep 5, 2022, 9:23 AM IST

Updated : Feb 3, 2023, 8:27 PM IST

തമിഴ്‌നാട് കാഞ്ചീപുരത്ത് നീന്തൽ അറിയാത്ത 12-ാം ക്ലാസ് വിദ്യാർഥി കൂട്ടുകാരോടൊപ്പം തടാകത്തിൽ കുളിക്കുന്നതിനിടെ മുങ്ങിമരിച്ചു. കുന്ദ്രത്തൂർ സ്വദേശി ജഗതീശൻ (17) ആണ് മരിച്ചത്. വെള്ളിയാഴ്‌ച(02-09-2022) യായിരുന്നു ദാരുണ സംഭവം. സുഹൃത്തുക്കളായ സൂര്യയ്ക്കും യുവരാജിനുമൊപ്പം ചെമ്പരംമ്പക്കം തടാകത്തിലേക്ക് പോയതായിരുന്നു ജഗതീശൻ. ഇതിനിടയിൽ സൂര്യ ജഗതീശനെ കുളിക്കാനായി തടാകത്തിലെക്ക് വലിച്ചിറക്കുകയായിരുന്നു. നീന്തൽ അറിയാത്ത ജഗതീശൻ വെള്ളത്തിൽ താണപ്പോൾ സൂര്യ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. വിവരമറിഞ്ഞ് പൂന്തമല്ലി ഫയർഫോഴ്‌സ് സ്ഥലത്തെത്തിയാണ് വെള്ളത്തിൽ നിന്നും ജഗതീശനെ പുറത്തെടുത്തത്. സംഭവത്തിൽ കുന്ദ്രത്തൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇയാളുടെ സുഹൃത്തായ യുവരാജ് ഈ സംഭവത്തിന്‍റെ വീഡിയോ മൊബൈലിൽ പകർത്തിയിരുന്നു. അപകട ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.
Last Updated : Feb 3, 2023, 8:27 PM IST

ABOUT THE AUTHOR

...view details