'ഉച്ചഭക്ഷണ പദ്ധതിയും പാചകത്തൊഴിലും സംരക്ഷിക്കണം'; കലമുടയ്ക്കൽ സമരവുമായി സ്‌കൂൾ പാചകത്തൊഴിലാളി യൂണിയൻ - School food workers Union strike
തിരുവനന്തപുരം: വിദ്യാലയങ്ങളിലെ ഉച്ചഭക്ഷണ പദ്ധതിയും പാചകത്തൊഴിലും സംരക്ഷിക്കുക എന്നാവശ്യമുന്നയിച്ച് കലമുടയ്ക്കൽ സമരം സംഘടിപ്പിച്ച് സ്‌കൂൾ പാചകത്തൊഴിലാളി യൂണിയൻ. ശനിയാഴ്‌ച രാവിലെ സെക്രട്ടേറിയറ്റിന് മുന്‍പിലായിരുന്നു സമരം. സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്‌ത് സംസാരിച്ചു. 500 കുട്ടികൾക്ക് വരെ ഭക്ഷണം ഉണ്ടാക്കുന്നതിന് ഒരു പാചകത്തൊഴിലാളി മാത്രമാണ് സ്‌കൂളുകളിൽ നിലവിലുള്ളത്. ഇവർക്ക് പോലും അർഹമായ വേതനം ലഭിക്കുന്നില്ലെന്ന് തൊഴിലാളികള്‍ സമരത്തില്‍ ഉന്നയിച്ചു. ഒരു സഹായിയെ നിയമിച്ചാൽ പോലും സ്വന്തം കൈയിൽ നിന്ന് കാശ് നൽകേണ്ട അവസ്ഥയാണുള്ളത്. തൊഴിലാളികൾക്ക് ഇഎസ്‌ഐയും പിഎഫും നൽകുമെന്ന് പ്രഖ്യാപനം ഉണ്ടായെങ്കിലും ഇതും നടപ്പിലാക്കിയിട്ടില്ല. ഇനിയും ഇത്തരത്തിൽ മുന്നോട്ടുപോവാൻ കഴിയില്ലെന്നും സമരക്കാര്‍ ചൂണ്ടിക്കാട്ടി.
Last Updated : Feb 3, 2023, 8:33 PM IST