കേരളം

kerala

അകാലത്തില്‍ വേര്‍പിരിഞ്ഞ സഹപാഠിക്കായി ബസ് കാത്തിരിപ്പ് കേന്ദ്രമൊരുക്കി സ്‌കൂളും പൂര്‍വ വിദ്യാര്‍ഥികളും

ETV Bharat / videos

മായില്ല 'ആ മുഖം': അകാലത്തില്‍ വേര്‍പിരിഞ്ഞ സഹപാഠിക്കായി ബസ് കാത്തിരിപ്പ് കേന്ദ്രമൊരുക്കി സ്‌കൂളും പൂര്‍വ വിദ്യാര്‍ഥികളും - ഇടുക്കി ചെമ്മണ്ണാര്‍

By

Published : Jun 14, 2023, 4:18 PM IST

ഇടുക്കി: അകാലത്തില്‍ വേര്‍പിരിഞ്ഞ സഹപാഠിയുടെ സ്‌മരണയ്ക്കായി ബസ് കാത്തിരിപ്പ് കേന്ദ്രമൊരുക്കി ഇടുക്കി ചെമ്മണ്ണാര്‍ സെന്‍റ് സേവ്യേഴ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍. വാഹനാപകടത്തില്‍ മരണപെട്ട അഭിമന്യു അനിലിന്‍റെ സ്‌മരണയ്ക്കായാണ് ചെമ്മണ്ണാര്‍ സിദ്ധന്‍പടിയില്‍ ബസ് കാത്തിരിപ്പ് കേന്ദ്രം നിര്‍മിച്ചത്. എന്‍എസ്എസ് വോളണ്ടിയറായിരുന്ന അഭിമന്യു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ബൈക്ക് അപകടത്തിലാണ് മരണപെടുന്നത്.

അഭിമന്യുവിന്‍റെ സ്‌മരണയ്ക്കായി സ്‌കൂളിലെ എന്‍എസ്എസ് വോളണ്ടിയര്‍മാരും പൂര്‍വ വിദ്യാര്‍ഥി കൂട്ടായ്‌മയും ചേര്‍ന്ന് ഗ്രാമീണ മേഖലയായ സിദ്ധന്‍പടിയില്‍ ബസ് കാത്തിരിപ്പ് കേന്ദ്രം ഒരുക്കുകയായിരുന്നു. പ്രദേശവാസിയായ ഷാഹുല്‍ ഹമീദ് സൗജന്യമായി വിട്ടുനല്‍കിയ ഭൂമിയില്‍ അഞ്ച് ലക്ഷം രൂപ മുതല്‍മുടക്കിയാണ് വെയിറ്റിങ് ഷെഡ് നിര്‍മിച്ചത്.

ഉടുമ്പന്‍ചോല- രണ്ടാംമൈല്‍ റോഡിനോട് ചേര്‍ന്നാണ് ബസ് കാത്തിരിപ്പ് കേന്ദ്രം നിര്‍മിച്ചിരിക്കുന്നത്. നിര്‍ദ്ദിഷ്‌ട ഉടുമ്പന്‍ചോല ആയൂര്‍വേദ മെഡിക്കല്‍ കോളജിനോട് ചേര്‍ന്ന പ്രദേശമാണിവിടം. ചെമ്മണ്ണാര്‍ സ്‌കൂളിലെ നാഷണല്‍ സര്‍വീസ് സ്‌കീം, ദത്തെടുത്തിരിക്കുന്ന ഗ്രാമം കൂടിയാണ് സിദ്ധന്‍പടി. ഇതിന്‍റെ ഭാഗമായി സാമൂഹ്യ ബോധവത്കരണ പരിപാടികളും ഭവന സന്ദര്‍ശനങ്ങളും ഇവിടെ പതിവായി നടത്താറുണ്ട്.

Also Read: ഈ 'വിജയത്തിന് അല്‍പം മധുരം' കൂടും; പ്രിയ സുഹൃത്തിന് അനുമോദനമൊരുക്കി സഹപാഠികള്‍

ABOUT THE AUTHOR

...view details