കേരളം

kerala

ETV Bharat / videos

'സത്യപാൽ മാലിക്കിനെ തടങ്കലില്‍ വച്ചിട്ടില്ല'; സ്റ്റേഷനിലെത്തിയത് സ്വയമേവയെന്ന് ഡല്‍ഹി പൊലീസ് - Satyapal Malik not arrested Delhi Police

🎬 Watch Now: Feature Video

ഡല്‍ഹി പൊലീസ്

By

Published : Apr 22, 2023, 7:20 PM IST

ന്യൂഡൽഹി: ജമ്മു കശ്‌മീര്‍ മുൻ ഗവർണർ സത്യപാൽ മാലിക്കിനെ തങ്ങള്‍ തടങ്കലില്‍ വച്ചിട്ടില്ലെന്ന് ഡൽഹിയിലെ ആർകെ പുരം പൊലീസ്. മാലിക്കിന് പിന്തുണ പ്രഖ്യാപിച്ച് വിവിധ കര്‍ഷക സംഘടനകള്‍ 'ഖാപ്പ് പഞ്ചായത്ത്' പ്രഖ്യാപിച്ചിരുന്നു. ഈ പ്രതിഷേധത്തിനിടെ തന്നെ അറസ്റ്റ് ചെയ്‌തെന്ന് ജമ്മു കശ്‌മീര്‍ മുന്‍ ഗവര്‍ണര്‍ പറഞ്ഞെങ്കിലും പൊലീസ് ഇത് തള്ളിക്കളയുകയായിരുന്നു.

ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തതായി അഭ്യൂഹങ്ങൾ പരന്നതിനെ തുടര്‍ന്നാണ് ഇക്കാര്യത്തില്‍ വ്യക്തതയുമായി ആർകെ പുരം പൊലീസ് സ്റ്റേഷന്‍ ഉദ്യോഗസ്ഥര്‍ രംഗത്തെത്തിയത്. പുല്‍വാമ ആക്രമണത്തിന് കാരണം കേന്ദ്ര സര്‍ക്കാരിന്‍റെ അനാസ്ഥയാണെന്ന് ജമ്മു കശ്‌മീര്‍ മുന്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക് ആരോപിച്ചിരുന്നു. ഇത് വന്‍ കോളിളക്കമുണ്ടാക്കിയിരുന്നു. പിന്നാലെ സിബിഐ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതോടെയാണ് അദ്ദേഹത്തിനെ പിന്തുണച്ച് വിവിധ കര്‍ഷക സംഘടനകള്‍ രംഗത്തെത്തിയത്.

'ഖാപ്പ് പഞ്ചായത്ത്' പരിപാടി നടത്താന്‍ ഡല്‍ഹി പൊലീസ് അനുമതി നിഷേധിച്ചു. ഇതോടെ ഖാപ്പ് പഞ്ചായത്ത് നടത്താനുള്ള തീരുമാനം കര്‍ഷകസംഘടനകള്‍ ഉപേക്ഷിച്ചു. 'ഞങ്ങൾ മുൻ ഗവർണർ സത്യപാൽ മാലിക്കിനെ തടങ്കലിൽ വച്ചിട്ടില്ല. അദ്ദേഹം സ്വയമേവയാണ് അനുയായികൾക്കൊപ്പം ആർകെ പുരം പൊലീസ് സ്റ്റേഷനിൽ എത്തിയത്. അദ്ദേഹത്തിന് സ്വന്തം ഇഷ്‌ടപ്രകാരം പോകാമെന്ന് ഞങ്ങൾ അറിയിച്ചിരുന്നു'- ഡല്‍ഹി പൊലീസ് സൗത്ത് വെസ്റ്റ് ഡിസിപി പറഞ്ഞു.  

ABOUT THE AUTHOR

...view details