കേരളം

kerala

saree for just one rupee shop owner who could not control the crowd

ETV Bharat / videos

ഒരു രൂപയ്ക്ക് സാരി, ഇരച്ചെത്തി ജനം ; വിലയേറിയ സാരികള്‍ മോഷ്‌ടിച്ച് വിരുതന്‍മാര്‍ - സാരി വാങ്ങാന്‍ തിരക്ക്

By ETV Bharat Kerala Team

Published : Jan 10, 2024, 2:39 PM IST

ഭദ്രാചലം (തെലങ്കാന):ഒരു രൂപയ്ക്ക് സാരി വാഗ്‌ദാനം ചെയ്‌ത് കുടുങ്ങി കടയുടമ. രാവിലെ വന്ന് കട തുറന്ന ഉടന്‍ തന്നെ സ്‌ത്രീകളുടെ തള്ളിക്കയറ്റമായിരുന്നു. തെലങ്കാനയിലെ ഭദ്രാചലത്താണ് സംഭവം(one rupee saree). തിരക്ക് നിയന്ത്രണാതീതമായതോടെ കടയുടമ സ്ത്രീകള്‍ക്ക് സാരികള്‍ എറിഞ്ഞുകൊടുത്തു.ഇതിനിടെ ചില വിരുതര്‍ തങ്ങളുടെ യഥാര്‍ത്ഥ സ്വഭാവം പുറത്തെടുത്തു. കടയ്ക്കുള്ളില്‍ കടന്ന് വിലയേറിയ സാരികള്‍ കൈക്കലാക്കി കടന്നു. സംഭവം അറിഞ്ഞെത്തിയ പൊലീസ് കടയില്‍ നിന്ന് മുഴുവന്‍ സ്ത്രീകളെയും പുറത്താക്കി. താന്‍ കച്ചവടം കൊഴുപ്പിക്കാന്‍ വേണ്ടിയാണ് ഇങ്ങനെയൊരു വാഗ്‌ദാനം നല്‍കിയതെന്ന് കടയുടമ വ്യക്തമാക്കി. എന്നാല്‍ അത് മറ്റൊരു വിധത്തിലായി മാറുകയായിരുന്നു എന്നും കടയുടമ പറഞ്ഞു(Expensive saree stoled). സാരികള്‍ക്ക് വിലക്കിഴിവും സൗജന്യവും പ്രഖ്യാപിച്ച് കുടുങ്ങിയ കടയുടമകളുടെ വാര്‍ത്തകള്‍ കേരളത്തില്‍ നിന്നടക്കം പുറത്തുവന്നിട്ടുണ്ട്. നേരത്തെ സൊഹ്‌സരായ് പൊലീസ് സ്റ്റേഷൻ പരിധിയിലെ യുണീക്ക് വസ്ത്രാലയയിൽ നിന്നുള്ള സാരി മോഷണത്തിന്‍റെ ദൃശ്യം വൈറലായിരുന്നു. സാരികൾ പ്രദർശിപ്പിക്കുന്നതിനിടെ കടയുടമയുടെ കണ്ണ് തെറ്റിയപ്പോൾ യുവതികള്‍ സാരികള്‍ ഒളിപ്പിക്കുന്നു. കടയിലെ സിസിടിവിയിലാണ് ദൃശ്യങ്ങൾ പതിഞ്ഞത്. സംഭവത്തില്‍ ഇതുവരെ പരാതി ലഭിച്ചിട്ടില്ലെന്ന് പൊലീസ് അറിയിച്ചിരുന്നു.

ABOUT THE AUTHOR

...view details