കോണ്‍ഗ്രസ് പലസ്‌തീന്‍ ഐക്യദാര്‍ഢ്യ റാലി; 'അധികാരമല്ല നിലപാടാണ് പ്രധാനം, കോണ്‍ഗ്രസ്- ലീഗ് ബന്ധം ശക്തമായി തുടരും': സാദിഖലി തങ്ങള്‍ - മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി തങ്ങൾ
Published : Nov 23, 2023, 10:13 PM IST
കോഴിക്കോട്:കോൺഗ്രസുമായുള്ള ലീഗ് ബന്ധത്തിന് ശക്തി പകർന്ന് കോഴിക്കോട്ടെ പലസ്‌തീൻ ഐക്യദാർഢ്യ റാലി. കോൺഗ്രസും ലീഗും തമ്മിലുള്ള ബന്ധം ശക്തമായി മുന്നോട്ട് പോകുമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങൾ. വിളികളും ഉൾവിളികളും ഉണ്ടാകും. എന്നാൽ അധികാരമല്ല നിലപാടാണ് പ്രധാനമെന്നും മുസ്‌ലിം ലീഗ് എന്നും ആ നിലപാടുകള്‍ക്കൊപ്പം നില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. നിലപാടാണ് മുന്നണി ബന്ധത്തെ ശക്തിപ്പെടുത്തുക. കോണ്‍ഗ്രസ് പാരമ്പര്യം കാത്ത് സൂക്ഷിച്ചുവെന്നും കോണ്‍ഗ്രസ് ലീഗ് ബന്ധം ശക്തമായി തുടരുമെന്ന് തങ്ങള്‍ പറഞ്ഞു.
തങ്ങള്‍ കോണ്‍ഗ്രസിനൊപ്പമെന്ന് കുഞ്ഞാലിക്കുട്ടി: പലസ്‌തീന്‍ പ്രശ്‌നങ്ങള്‍ ഇല്ലാതാക്കാന്‍ കോണ്‍ഗ്രസ് നടത്തുന്ന റാലി തന്നെയാണ് പ്രധാനപ്പെട്ടതെന്ന് മുസ്‌ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. തങ്ങള്‍ എന്നും കോണ്‍ഗ്രസ് പാര്‍ട്ടിക്കൊപ്പമാണ്. ഏറ്റവും വലിയ റാലി കോണ്‍ഗ്രസ് കടപ്പുറത്ത് നടത്തിയതാണ്. അഞ്ച് സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് ഫലം വന്ന് അതില്‍ കോണ്‍ഗ്രസ് ജയിച്ചാല്‍ ഇന്ത്യ രാജ്യം പഴയ സ്ഥിതിയിലേക്ക് മടങ്ങും. ആര് വന്നാലാണ് പലസ്‌തീന്‍ നയം മാറുകയെന്നും അദ്ദേഹം ചോദിച്ചു. നാളെ രാഹുല്‍ ഗാന്ധി അധികാരത്തിലേറിയാല്‍ പലസ്‌തീനിലെ കുട്ടികള്‍ കൊല്ലപ്പെടില്ലെന്നും പികെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. കോണ്‍ഗ്രസ് വിഷയത്തില്‍ സാദിഖലി തങ്ങളുടെ നയം തന്നെയാണ് തന്‍റെയും നയം. കോൺഗ്രസ് മുന്നിൽ നിന്ന് നയിച്ചാലെ ഇന്ത്യക്ക് ഗുണമുള്ളൂ. ഇടതുപക്ഷത്തെ പോലെ ഉമ്മറ പടിയിൽ നിന്ന് നയം പറഞ്ഞിട്ട് കാര്യമില്ലെന്നും പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു കൂട്ടിച്ചേർത്തു.
also read:'ഇസ്രയേലിനെ ന്യായീകരിച്ചിട്ടില്ല, താന്‍ എപ്പോഴും പലസ്‌തീനിനൊപ്പം': ശശി തരൂര്‍