കേരളം

kerala

കെല്‍ട്രോണ്‍ ഓഫിസില്‍ തള്ളിക്കയറി ആര്‍വൈഎഫ് പ്രവര്‍ത്തകര്‍

ETV Bharat / videos

എഐ കാമറ വിവാദം; കെല്‍ട്രോണ്‍ ഓഫിസില്‍ തള്ളിക്കയറിയ ആര്‍വൈഎഫ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

By

Published : Apr 27, 2023, 4:41 PM IST

തിരുവനന്തപുരം:സംസ്ഥാനമൊട്ടാകെ എഐ കാമറ സ്ഥാപിച്ചതിന് തുടര്‍ന്ന് വിവാദങ്ങള്‍ ഉയരുന്നതിനിടെ കെൽട്രോൺ ഓഫിസിലേക്ക് അതിക്രമിച്ച് കടന്ന് ആർവൈഎഫ് പ്രവർത്തകരുടെ പ്രതിഷേധം. കെല്‍ട്രോണ്‍ ഓഫിസിലേക്ക് തള്ളി കയറാന്‍ ശ്രമിച്ച സംഘത്തെ മ്യൂസിയം പൊലീസ് എത്തി അറസ്റ്റ് ചെയ്‌ത് നീക്കി. ആറ് പേരാണ് അറസ്റ്റിലായത്.

ഇന്ന് ഉച്ചയ്ക്ക് 12.15 ഓടെയാണ് പ്രതിഷേധവുമായി പ്രവര്‍ത്തകര്‍ ഓഫിസിലേക്ക് കടന്നത്. എഐ കാമറ പദ്ധതിയുമായി ബന്ധപ്പെട്ട കരാറുകളില്‍ ഗുരുതര ആരോപണങ്ങളാണ് കെല്‍ട്രോണിനെതിരെ ഉയര്‍ന്നത്. ഇതിന് പിന്നാലെയാണ് പ്രതിഷേധവുമായി ആര്‍വൈഎഫ് എത്തിയത്. 

എഐ കാമറ ഗുണകരവും വിമര്‍ശനങ്ങള്‍ ആവശ്യമില്ലാത്തതും:സംസ്ഥാനത്ത് എഐ കാമറ സ്ഥാപിച്ചതിലൂടെ നിരവധി നിയമ ലംഘനങ്ങള്‍ കുറക്കാനായെന്നും ഒരു ലക്ഷത്തിലധികം നിയമ ലംഘനങ്ങള്‍ കണ്ടെത്താന്‍ സാധിച്ചുവെന്നും ഗതാഗത മന്ത്രി ആന്‍റണി രാജു പറഞ്ഞു. സര്‍ക്കാറിന് പണം ഉണ്ടാക്കാനല്ല കാമറകള്‍ സ്ഥാപിച്ചതെന്നും മനുഷ്യ ജീവന്‍ സംരക്ഷിക്കാനാണ് കാമറകള്‍ സ്ഥാപിച്ചതെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. 

കേന്ദ്ര നിയമം സംസ്ഥാനത്ത് നടപ്പിലാക്കാതിരിക്കാന്‍ കഴിയില്ലെന്നും പുതിയ നിയമങ്ങളൊന്നും നടപ്പിലാക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും എഐ വരുന്നതോടെ സംസ്ഥാനത്തെ നിയമ ലംഘനങ്ങള്‍ ഇനിയും കുറയുമെന്നും ഗതാഗത മന്ത്രി ആന്‍റണി രാജു കൂട്ടിച്ചേര്‍ത്തു. 

ABOUT THE AUTHOR

...view details