കേരളം

kerala

പ്രിതസന്ധിയിലായി റബര്‍ കര്‍ഷകര്‍

ETV Bharat / videos

റബര്‍ പാല്‍ വില വീണ്ടും കുത്തനെ താഴേയ്‌ക്ക് ; പ്രതിസന്ധിയിലായി കോട്ടയത്തെ കര്‍ഷകര്‍ - റബർ കർഷകർ കടുത്ത പ്രതിസന്ധിയിൽ

By

Published : May 7, 2023, 2:05 PM IST

കോട്ടയം : റബര്‍ പാല്‍ വില വീണ്ടും ഇടിഞ്ഞതോടെ റബർ കർഷകർ കടുത്ത പ്രതിസന്ധിയിൽ. കഴിഞ്ഞ രണ്ട് മാസമായി ഇടിവ് നേരിട്ടിരുന്നെങ്കിലും ലാറ്റക്‌സ് വിലയിൽ ദിവസങ്ങൾക്ക് മുൻപാണ് വർധനവുണ്ടായത്. എന്നാൽ വീണ്ടും വില ഇടിഞ്ഞുതുടങ്ങിയതാണ് റബർ കർഷകരെ പ്രതിസന്ധിയിലാക്കുന്നത്.

ഏപ്രിൽ മാസം അവസാനത്തോടെ റബർ പാൽ വില ഉയർന്നതോടെ കർഷകർ വലിയ പ്രതീക്ഷയിലായിരുന്നു. 130 രൂപയിൽ താഴെയായിരുന്ന ലാറ്റക്‌സ് വില 165 ആയാണ് ഉയർന്നത്. എന്നാൽ ദിവസങ്ങൾക്കുള്ളിൽ വില വീണ്ടും ഇടിഞ്ഞതോടെ റബർ കർഷകർ കടുത്ത ആശങ്കയിലാണ്. 

സർക്കാർ പ്രഖ്യാപിച്ച വില സ്ഥി​ര​ത ഫ​ണ്ട്​ കി​ട്ടാത്ത സാഹചര്യത്തിൽ ഈ മേഖലയിൽ പിടിച്ചുനിൽക്കാൻ കഴിയില്ലെന്ന് കർഷകർ വ്യക്തമാക്കി. വൻകിട കമ്പനികളുമായുള്ള ഒത്തുകളിയാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്ന് കർഷകർ ആരോപിക്കുന്നു. കൊവിഡ് കാലത്ത് ഗ്ലൗസ് അടക്കമുള്ള മെഡിക്കൽ വസ്‌തുക്കളുടെ നിർമാണം വർധിച്ചതാണ് റബർ പാലിന് വിപണിയിൽ ഡിമാന്‍ഡ് ഉയരാൻ കാരണമായത്.  

ഇതോടെ ഷീറ്റ് ഉത്‌പാദനം അവസാനിപ്പിച്ച് വലിയ വിഭാഗം കർഷകരും റബർ പാൽ വിൽപ്പനയിലേക്ക് കടന്നിരുന്നു. വില സ്ഥിരത ഇല്ലാത്ത സാഹചര്യത്തിൽ റബർ പാൽ വിപണിയും ഉപേക്ഷിക്കേണ്ട അവസ്ഥയിലാണ് കർഷകർ.

ABOUT THE AUTHOR

...view details